city-gold-ad-for-blogger
Aster MIMS 10/10/2023

Election | ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കവുമായി കാസര്‍കോട് നിന്നും യാത്ര തുടരുന്നു; കെപിസിസിയുടെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് തുടങ്ങും

കാസര്‍കോട്: (KasargodVartha) ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കവുമായി കാസര്‍കോട് നിന്നും നേതാക്കളുടെ യാത്ര തുടരുന്നു. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍കോട് നിന്ന് പ്രയാണം തുടങ്ങും. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന യാത്ര ഫെബ്രുവരി 29ന് തിരുവന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് വന്‍ സമ്മേളനത്തോടെ സമാപിക്കുന്നത്.

Election | ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കവുമായി കാസര്‍കോട് നിന്നും യാത്ര തുടരുന്നു; കെപിസിസിയുടെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് തുടങ്ങും

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ച യുഡിഎഫ് ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് 16 സീറ്റിലും മുസ്ലിം ലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് ഒരു സീറ്റിലും ആര്‍എസ്പി ഒരു സീറ്റിലുമാണ് മത്സരിക്കുക. 16 സിറ്റിങ് എം പി മാരെയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വയനാടിന് പുറമെ ഉത്തരേൻഡ്യയിലെ മറ്റേതെങ്കിലും സീറ്റിലും രാഹുല്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍കാര്‍ നവകേരള സദസ് സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളെ ബാധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് യാത്രയെന്നായിരുന്നു പ്രചാരണമെങ്കിലും ഫലത്തില്‍ സർകാരിന്റെ ചിലവില്‍ പാര്‍ടിയെയും അണികളെയും ജീവമാക്കുകയെന്ന ഉദ്ദേശ ലക്ഷ്യം കൂടി ആ യാത്രയ്ക്കുണ്ടായിരുന്നു.

ഇതിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്ര കാസര്‍കോട് നിന്നും ആരംഭിച്ച് പ്രയാണം തുടരുകയാണ്. യാത്ര ഇപ്പോള്‍ കൊല്ലത്ത് എത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെങ്കിലും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയും ഇതിനിടയില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പ്രയാണം തുടരുന്നുണ്ട്. ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കണമെന്ന ആവശ്യമാണ് വ്യാപാരികള്‍ ഈ യാത്രയില്‍ ഉന്നയിക്കുന്നത്.

കാസര്‍കോട് എന്നും വികസന പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കക്ഷികളുടെ യാത്രയ്ക്ക് എന്നും വലിയ പരിഗണനയാണ് കാസര്‍കോടിന് നല്‍കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം അവസാനമോ, അടുത്തമാസം ആദ്യമോ ഉണ്ടാകാനുള്ള സാധ്യത ഏറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ കക്ഷികള്‍ എല്ലാം സീറ്റ് വിഭജനം അടക്കം ഏറെ കൂറെ പൂര്‍ത്തിയാക്കിയാണ് യാത്രയ്ക്ക് തയ്യാറായിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ യാത്രയ്ക്ക് ഏതാനും ദിവസം അവധി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 13, 14 നും ഇതുകൂടാതെ 25നും 28നും അവധി നല്‍കിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ സ്ഥാനാർഥി പട്ടികയുമായി നേതാക്കള്‍ ഡെൽഹിക്ക് പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. യാത്ര പരമാവധി വിജയിപ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ താഴെ തലം തൊട്ട് നടത്തിവരുന്നുണ്ട്. സിപിഎം എല്ലാ മണ്ഡലങ്ങളിലും പ്രധാനനേതാക്കളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഘടകക്ഷികളും അവരുടെതായ നിലയ്ക്ക് വിവിധ പ്രചരണ പരിപാടികളും നടത്തിവരുന്നുണ്ട്. എല്‍ഡിഎഫും സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിപിഎം 15 സീറ്റിലും സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് (മാണി വിഭാഗം) ഒരുസീറ്റിലും മത്സരിക്കാനാണ് തീരുമാനം.

Election | ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കവുമായി കാസര്‍കോട് നിന്നും യാത്ര തുടരുന്നു; കെപിസിസിയുടെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് തുടങ്ങും

Keywords: News, Kerala, Kasaragod, Election, KPCC, Malayalam News, KPCC, Politics, Congress, UDF, LDF, KPCC 'Samaragni' Jatha from February 9.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL