city-gold-ad-for-blogger
Aster MIMS 10/10/2023

Suspend | കെപിസിസി അംഗം കരിമ്പിൽ കൃഷ്ണനെ കോൺഗ്രസിൽ നിന്ന് സസ്‍പെൻഡ് ചെയ്തു; നടപടി മണ്ഡലം പുനഃസംഘടനയുടെ പേരിൽ പരസ്യമായി പ്രതിഷേധിച്ചതിന് പിന്നാലെ

കാസർകോട്: (KasargodVartha) മണ്ഡലം പുനഃസംഘടനയുടെ പേരിൽ പ്രതിഷേധിക്കുകയും ഡിസിസി ഓഫീസിന് മുന്നിൽ പ്രവർത്തകരോടൊപ്പം ധർണ നടത്തുകയും ചെയ്ത കെപിസിസി അംഗം കരിമ്പിൽ കൃഷ്ണനെ കോൺഗ്രസിൽ നിന്ന് സസ്‍പെൻഡ് ചെയ്തു. പൊതുജനമധ്യത്തിൽ പാർടിക്ക് അവമതിപ്പുണ്ടാക്കുന്ന രൂപത്തിൽ പരസ്യപ്രസ്താവന നടത്തിയതിനാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി കരിമ്പിൽ കൃഷ്ണനെ പാർടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി കെപിസിസി. സംഘടനാ ചുമതലയുള്ള ജെനറൽ സെക്രടറി ടി യു രാധാകൃഷ്ണൻ വാർത്താകുറിപ്പിൽ അറിയിച്ചു.

Suspend | കെപിസിസി അംഗം കരിമ്പിൽ കൃഷ്ണനെ കോൺഗ്രസിൽ നിന്ന് സസ്‍പെൻഡ് ചെയ്തു; നടപടി മണ്ഡലം പുനഃസംഘടനയുടെ പേരിൽ പരസ്യമായി പ്രതിഷേധിച്ചതിന് പിന്നാലെ

ചീമേനി മണ്ഡലം പ്രസിഡന്റ് ജയരാമനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ രൂക്ഷ വിമർശനവും അന്ന് കരിമ്പിൽ കൃഷ്ണൻ ഉയർത്തിയിരുന്നു. രാജ് മോഹന്‍ കാണാനെത്തുന്ന പ്രവര്‍ത്തകരെ ചീത്ത വിളിച്ച് അപമാനിക്കുന്നുവെന്നും കരിമ്പില്‍ ആരോപിച്ചിരുന്നു. എംപിക്ക് താത്‌പര്യമുള്ളയാളെ മണ്ഡലം പ്രസിഡന്റായി നിയമിക്കാനാണ് നീക്കമെന്നായിരുന്നു ഇവരുടെ ആക്ഷേപം.

Suspend | കെപിസിസി അംഗം കരിമ്പിൽ കൃഷ്ണനെ കോൺഗ്രസിൽ നിന്ന് സസ്‍പെൻഡ് ചെയ്തു; നടപടി മണ്ഡലം പുനഃസംഘടനയുടെ പേരിൽ പരസ്യമായി പ്രതിഷേധിച്ചതിന് പിന്നാലെ

പ്രതിഷേധങ്ങൾക്ക് ശേഷം ജില്ലയിലെ ചില മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചീമേനിയിൽ ഉൾപെടെ തീരുമാനമായിട്ടില്ല. ചീമേനിയിൽ എല്ലാവിഭാഗത്തിനും സ്വീകാര്യനായ ഒരാളെ പ്രസിഡന്റാക്കുമെന്ന സൂചനകൾക്കിടെയാണ് കരിമ്പിൽ കൃഷ്ണനെതിരെ നടപടിയുണ്ടായിരിക്കുന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ചീമേനിയിൽ പാർടി പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം.

Keywords: News, Kerala, Kasaragod, Politics, Congress, Suspend, KPCC member Karimbil Krishnan suspended from Congress.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL