city-gold-ad-for-blogger

Netball | സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യൻഷിപിൽ കോഴിക്കോടും പത്തനംതിട്ടയും ജേതാക്കൾ

കാസര്‍കോട്: (KasargodVartha) കേരള നെറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഘടകത്തിൻ്റെ സഹകരണത്തോടെ തളങ്കര ഗവ. മുസ്ലിം ഹയര്‍ സെകൻഡറി സ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയും ജേതാക്കളായി.

Netball | സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യൻഷിപിൽ കോഴിക്കോടും പത്തനംതിട്ടയും ജേതാക്കൾ

ആവേശകരമായ ഫൈനൽ മത്സരത്തിൽ കോഴിക്കോട് തിരുവനന്തപുരത്തെയും (20-13) പത്തനംതിട്ട പാലക്കാടിനെയും (13-10) തകർത്താണ് കിരീടം കരസ്ഥമാക്കിയത്. ആൺ കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും എറണാകുളവും മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ടീമുകൾക്കാണ് മൂന്നാം സ്ഥാനങ്ങൾ.

Netball | സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യൻഷിപിൽ കോഴിക്കോടും പത്തനംതിട്ടയും ജേതാക്കൾ

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ സമ്മാനദാനം നിര്‍വഹിച്ചു. കാസർകോട് സി ഐ പി അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ സംസ്ഥാന ജെനറൽ സെക്രടറി എസ് നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. ടൂർണമെൻ്റ് കമിറ്റി ചെയർമാൻ കെ എം ഹനീഫ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന ട്രഷറർ യു പി സാബിറ, വൈസ് പ്രസിഡണ്ട് എസ് ശശിധരൻ നായർ, കേരള സ്പോർട്സ് കൗൺസിൽ പ്രതിനിധി പ്രൊഫ. രഘുനാഥ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രടറി സുദീപ് ബോസ്, ധനേഷ് കുമാർ, നൗഫൽ തായൽ, അൻവർ എൻ കെ സംസാരിച്ചു. സംഘാടക സമിതി കൺവീനർ അബ്ദുല്ല സുനൈസ് നന്ദി പറഞ്ഞു.

Keywords: News, Kasaragod, Kerala, Sports, Netball Championship, Thalangara, Kozhikode and Pathanamthitta win state sub-junior netball championship.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia