city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | കോട്ടിക്കുളം മഖാം ഉറൂസും സ്വലാത് വാർഷികവും ഫെബ്രുവരി 1ന് തുടങ്ങും

കാസർകോട്: (KasargodVartha) ഉത്തരമലബാറിലെ പ്രസിദ്ധമായ കോട്ടിക്കുളം മഖാം ഉറൂസും സിയാറുത്തുങ്കാല്‍ ശുഹദാ മഖാമില്‍ വ്യാഴാഴ്ച തോറും നടത്തി വരാറുള്ള സ്വലാത് മജ്‌ലിസിന്റെ വാര്‍ഷികവും ഫെബ്രുവരി ഒന്ന് മുതൽ എട്ട് വരെ വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാല് മണിക്ക് കോട്ടിക്കുളം ജമാഅത് പ്രസിഡൻ്റും ഉറൂസ് സംഘാടക സമിതി ചെയർമാനുമായ കാപ്പിൽ മുഹമ്മദ് പാശ ഹാജി പതാക ഉയർത്തുന്നതോടെ ഉറൂസിന് ആരംഭം കുറിക്കും.
  
Uroos | കോട്ടിക്കുളം മഖാം ഉറൂസും സ്വലാത് വാർഷികവും ഫെബ്രുവരി 1ന് തുടങ്ങും

തുടർന്ന് സ്വലാത് മജ്‌ലിസ് നടക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷനും കോട്ടിക്കുളം ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. കർണാടക നിയമസഭാ സ്പീകർ യു ടി ഖാദർ വിശിഷ്ടാതിഥിയാകും. നൗശാദ് ബാഖവി ചിറയിൻകീഴ്, അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ, മസ്ഊദ് സഖാഫി ഗൂഡല്ലൂർ, ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര, സ്വാലിഹ് ഹുദവി തൂത, നവാസ് മന്നാനി എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും.

സഫ്‌വാൻ തങ്ങൾ, ഡോ. ശിഹാബുദ്ദീൻ അഹ്ദൽ അൽ ഹാശിമി മുത്തന്നൂർ തങ്ങൾ, ഫഖ്റുദ്ദീൻ തങ്ങൾ താനൂർ മലപ്പുറം, ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി തുടങ്ങിയവരും സംബന്ധിക്കും. രണ്ടിന് വൈകുന്നേരം നാല് മണിക്ക് വനിതാ ക്ലാസിന് ഫാത്വിമ അബ്ദുല്ല പള്ളിക്കാൽ നേതൃത്വം നൽകും. രാത്രി 8.30ന് ബുർദ മജ്ലിസിന് സാബിർ ബറക്കാത്തി സൗത് ആഫ്രിക്ക നേതൃത്വം നൽകും. മൂന്നിന് വൈകുന്നേരം നാല് മണിക്ക് ലഹരിക്കെതിരെ വാക്കും, വരയുമായി ഫിലിപ്പ് മമ്പാട് വിഷയാവതരണം നടത്തും. നാലിന് രാവിലെ 10 മണിക്ക് മെഡികൽ കാംപ് നടത്തും. നാല് മണിക്ക് മഹല്ല് ശാക്തീകരണ ക്ലാസിന് മുനീർ ഹുദവി കൈതക്കാട് നേതൃത്വം നൽകും.

ആറിന് നാല് മണിക്ക് പ്രവാസി ഫാമിലി മീറ്റിന്‌ ഹനീഫ് മുനിയൂർ നേതൃത്വം നൽകും. ഏഴിന് രാത്രി ഏഴ് മണിക്ക് കോട്ടിക്കുളം നൂറുൽ ഹുദാ മദ്രസ വിദ്യാർഥികളുടെ ബുർദ, ദഫ് പ്രദർശനം ഉണ്ടാകും. എട്ടിന് രാവിലെ 10 മണിക്ക്‌ സ്വലാത് മജ്ലിസിനും കൂട്ടുപ്രാർഥനക്കും അബ്ദുൽ അസീസ് അശ്റഫി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കാപ്പിൽ മുഹമ്മദ് പാശ, ജെനറൽ കൺവീനർ റശീദ് കാപ്പിൽ, ട്രഷറർ ശജീഷ് ജിന്ന, പ്രോഗ്രാം കമിറ്റി ചെയർമാൻ ഇസ്മാഈൽ പള്ളിക്കാൽ, ഫിനാൻസ് കമിറ്റി ചെയർമാൻ അശ്റഫ് മാമ്മി എന്നിവർ സംബന്ധിച്ചു.

Keywords: Uroos, Kottikulam, Malayalam News, Kasaragod, Press Meet, Karnataka, Malapuram, Kottikulam Maqam Uroos will begin on February 1.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia