city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സി പി എം അനുകൂല സമീപനം സ്വീകരിക്കുന്നതിനെതിരെ പ്രാദേശീക കമ്മറ്റിയില്‍ ഭിന്നത; മണ്ഡലം നേതൃത്വത്തിലെ ഒരു വിഭാഗം തുറന്ന പോരിന്

കാസര്‍കോട്: (www.kasargodvartha.com 17.11.2018) കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വവും മണ്ഡലം കമ്മിറ്റിയും തമ്മിലുള്ള ഭിന്നത പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയി. ഏറ്റവും ഒടുവില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ അംഗങ്ങളുടെ യോഗം വിളിച്ചതും സി പി എമ്മിന് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതുമാണ് ഡി സി സിയും മണ്ഡലം കമ്മിറ്റിയും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കാനായിരുന്നു ഡി സി സി നേതൃത്വത്തിന്റെ നിര്‍ദ്ദശം ഉണ്ടായതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ സി പി എമ്മിന് സഹായകമായ നിലപാട് സ്വീകരിക്കരുതെന്ന് മണ്ഡലം കമ്മിറ്റിയും നിര്‍ദ്ദേശിച്ചു. ഭൂരിഭാഗം അംഗങ്ങളും ഡി സി സി നിര്‍ദ്ദേശം അംഗീകരിക്കാതെ അവിശ്വാസത്തെ എതിര്‍ത്തതിനാല്‍ സി പി എമ്മിന് അവിശ്വാസം വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.

കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സി പി എം അനുകൂല സമീപനം സ്വീകരിക്കുന്നതിനെതിരെ പ്രാദേശീക കമ്മറ്റിയില്‍ ഭിന്നത; മണ്ഡലം നേതൃത്വത്തിലെ ഒരു വിഭാഗം തുറന്ന പോരിന്

ഇതിന് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ നിന്നും പുറത്താക്കിയവര്‍ക്ക് വിജയിക്കാന്‍ 50 ശതമാനം സാധ്യത ഉണ്ടായിരുന്നു. യു ഡി എഫിനും എല്‍ ഡി എഫിനും ആറ് വോട്ട് വീതം ലഭിക്കുന്ന അവസരത്തില്‍ രണ്ട് അംഗങ്ങളോട് വിട്ടു നില്‍ക്കാന്‍ ഡി സി സി നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് ഇടതു മുന്നണിക്ക് എളുപ്പത്തില്‍ ജയിക്കാനായി.

തുടര്‍ച്ചയായി സി പി എം അനുകൂല നിലപാട് സ്വീകരിക്കുകയും സി പി എം പിന്തുണയോടെ സ്ഥിരം സമിതി അധ്യക്ഷയാവുകയും ചെയ്ത കുറ്റിക്കോലിലെ അഞ്ചാം വാര്‍ഡ് അംഗം സെമീറ ഖാദറിന് മണ്ഡലം കമ്മിറ്റിയില്‍ നിന്നും വാര്‍ഡ് കമ്മിറ്റിയില്‍ നിന്നും വന്‍ എതിര്‍പ്പാണ് ഉണ്ടായത്. പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരിക്കുന്ന സെമീറ ഖാദര്‍ ഡി സി സി സംഘടിപ്പിക്കുന്ന പല പരിപാടികളിലും മുന്‍ നിരയില്‍ തന്നെയുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വീരുദ്ധ നയത്തിനെതിരെ ഡി സി സി നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സമീറ ഖാദര്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പുറത്താക്കിയ അംഗങ്ങളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് അച്ചടക്ക ലംഘനമായേ കാണാന്‍ കഴിയൂവെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്. ഡി സി സി പ്രസിഡന്റും പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

സി പി എമ്മിനെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്ന നേതൃത്വം പാര്‍ട്ടിക്ക് ബാധ്യതയാണെന്നും ഇത്തരം നേതൃത്വം എന്തിനെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ബി ജെ പി ക്കെതിരെ മതേതര കൂട്ടുകെട്ട് എന്നും പറഞ്ഞ് പാര്‍ട്ടിയെ സി പി എമ്മിന് അടിയറവ് വെക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാനും ജയിക്കാനും ശേഷിയുണ്ടെന്നും അക്കാര്യം ഡി സി സി നേതൃത്വം മനസ്സിലാക്കണമെന്നുമാണ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഇല്ലാത്ത കുറ്റിക്കോലില്‍ പിന്നെ അംഗങ്ങള്‍ക്ക് എങ്ങനെ നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കുമെന്നാണ് ഡി സി സി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പ്രവാസി കോണ്‍ഗ്രസ്സ് എന്ന സംഘടന കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയല്ലെന്നും പാര്‍ട്ടിയുടെ സെല്‍ മാത്രമാണെന്നും സി പി എം അനുഭാവികള്‍ ഉള്‍പ്പെടെ മറ്റ് പാര്‍ട്ടിക്കാര്‍ വരെ ഈ സംഘടനയിലുണ്ടെന്നും, പരിപാടിയില്‍ പങ്കെടുക്കുന്നവരെ നോക്കി സമരം ഉദ്ഘാടനം ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുകയെന്നുമാണ് ഡി സി സി കേന്ദ്രങ്ങള്‍ പറയുന്നത്. ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടെന്നും വര്‍ഷങ്ങളായി ബി ജെ പി അധികാരം കയ്യാളുന്ന കാറഡുക്ക പഞ്ചായത്തിലും എന്‍മകജയിലും ഇതാണ് കണ്ടതെന്നും ഡി സി സി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ജില്ലയില്‍ അഞ്ച് സഹകര സംഘങ്ങളിലെ ബി ജെ പി ബന്ധം ഒഴിവാക്കി കോണ്‍ഗ്രസ്സ് ഉജ്ജ്വല വിജയം നേടിയ കാര്യവും ഡി സി സി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ഗ്രൂപ്പ് വൈരം മറന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ യോജിച്ചാണ് മുന്നോട്ട് പോകുന്നത്. നീലേശ്വരത്തും ചെറുവത്തൂരിലും ബാങ്ക് തെരെഞ്ഞടുപ്പില്‍ ഈ യോജിപ്പ് പ്രകടമായിരിക്കുകയാണ്.

കുറ്റിക്കോലില്‍ സി പി എമ്മില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ്സിലേക്ക് സ്വാഗതം ചെയ്യാന്‍ പ്രാദേശീക നേതൃത്വത്തിന് കഴിയാതെ പോയ കാര്യവും ഡി സി സി വൃത്തങ്ങള്‍ ചൂണ്ടി കാട്ടുന്നു. കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയ പഞ്ചായത്ത് മെമ്പര്‍ സെമീറ ഖാദര്‍ ഇപ്പോഴും ഐ എന്‍ ടി യു സി യുടെ തൊഴിലുറപ്പ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ്. കുറ്റിക്കോല്‍ പഞ്ചായത്തിലും കോണ്‍ഗ്രസിന്റെ തൊഴിലുറപ്പ് സംഘടനയുടെ യോഗങ്ങളില്‍ സെമീറ ഖാദര്‍ പങ്കെടുത്ത് വരുന്നുണ്ടെന്ന കാര്യവും നേതൃത്വം സൂചിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Congress, Kasaragod, News, DCC, CPM, Kuttikol, Panchayath, Top-Headlines, Kottikol issue: Controversy in congress
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia