Found | പിറന്നാള്‍ ദിനത്തില്‍ വൈക്കത്ത് നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തി; പോയത് കൂട്ടുകാരന്റെ വീട്ടിലേക്ക്
Dec 17, 2023, 07:53 IST
കോട്ടയം: (KasargodVartha) പിറന്നാള്‍ ദിനത്തില്‍ വൈക്കത്ത് നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തി. വൈക്കത്ത് കൂട്ടുകാരന്റെ വീട്ടിലേക്ക് പോയ 13കാരനെയാണ് ആശങ്കള്‍ക്കൊടുവില്‍ ഞായറാഴ്ച (17.15.2023) പുലര്‍ചെയോടെ കോതനല്ലൂരില്‍ നിന്ന് കണ്ടെത്തിയത്.
വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഥിനാനെയാണ് ശനിയാഴ്ച (16.12.2023) വൈകിട്ട് 7.30 ഓടെ കാണാതായത്. കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു. ഇത് പ്രമാണിച്ച് വീട്ടില്‍ മുറിച്ച കേക് അടുത്തുള്ള വീട്ടുകാര്‍ക്ക് കൊടുക്കാന്‍ പോയതാണ് കുട്ടി.
എന്നാല്‍ ഏഴരയോടെ സമീപത്തെ വീട്ടില്‍ കേക് നല്‍കാന്‍ പോയി മടങ്ങുന്നതിനിടയിലാണ് കാണാതാവുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വൈക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.