city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mouth Ulcers | വെളിച്ചെണ്ണ മുതല്‍ കറ്റാര്‍വാഴ ജ്യൂസ് വരെ; വായ്പ്പുണ്ണ് അകറ്റാന്‍ ചില പരിഹാരങ്ങള്‍ വീട്ടില്‍തന്നെ!

കൊച്ചി: (KasargodVartha) അസഹനീയമായ വേദനയും അസ്വസ്ഥതയുമാണ് വായ്പ്പുണ്ണ് (Mouth Ulcer) ഉള്ള പലര്‍ക്കും അനുഭവിക്കേണ്ടി വരുന്നത്. നാവിലോ, ചുണ്ടിലോ, മോണയിലോ ഇത് ഉണ്ടാകാം. വായ്പ്പുണ്ണ് വന്നുകഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാനും ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. പല കാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം. എന്നാല്‍ സെന്‍സിറ്റീവ് (Sensitive) വായ ചര്‍മമുള്ള വ്യക്തികളിലാണ് വായ്പ്പുണ്ണ് പെട്ടെന്ന് ഉണ്ടാകുക. വായിലെ അതിലോലമായ ലൈനിംഗ് ടിഷ്യു (Lining Tissue) പൊളിഞ്ഞുണ്ടാകുന്ന ഒരു സാധാരണ രോഗമാണിത്.

വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മര്‍ദവും അമിത പ്രമേഹവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. അസിഡിറ്റി (Acidity) ഉള്ളതോ ധാരാളം മസാല ഉള്ളതോ ആയ ഭക്ഷണങ്ങള്‍ ഒരുപാട് കഴിക്കുന്നതും ഭക്ഷണത്തില്‍ നിന്ന് ഉണ്ടാകുന്ന അലര്‍ജിയും മോശ ദന്ത ശുചിത്വം, വിറ്റാമിന്‍ ബി, സി എന്നിവയുടെ പോഷകാഹാരക്കുറവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഉണ്ടാവുന്നത്. എന്തിന് അബദ്ധത്തില്‍ നാവോ കവിളോ വായുടെ ഉള്‍ഭാഗമോ കടിക്കുന്നതും ഇതിന് കാരണമാകാം.

അസിഡിറ്റി ഉള്ളതോ ചെറുതായി പുളിയുള്ളതോ ആയ പഴങ്ങള്‍ കഴിക്കുന്നത് വായയുടെ അതിലോലമായ ടിഷ്യൂകളില്‍ സമ്മര്‍ദം ചെലുത്തും. അതിനാല്‍ പൈനാപിള്‍, ഓറന്‍ജ്, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.

വായ്പ്പുണ്ണ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ച് അറിയം:

1. ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റാന്‍ സഹായിക്കും.

2. തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇതിനായി ദിവസവും വായ്പ്പുണ്ണിന്റെ മുകളില്‍ അല്‍പം തേന്‍ പുരട്ടാവുന്നതാണ്.

3. വെളിച്ചെണ്ണയിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി (Anti-inflammatory), ആന്റി ഫംഗല്‍ (Anti-fungal), ആന്റി വൈറല്‍ (Anti-viral) ഘടകങ്ങള്‍ വായ്പ്പുണ്ണിന് ശമനം നല്‍കും. ഇതിനായി ദിവസേന പലതവണകളായി വെളിച്ചെണ്ണ വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടുക.

4. ബേകിംഗ് സോഡയ്ക്ക് (Baking Soda) ആന്റി മൈക്രോബയല്‍ (Anti-microbial) ഗുണങ്ങളുണ്ട്. അതിനാല്‍ ചെറിയ അളവില്‍ ബേകിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപപ്പെടുത്തുക. ഇനി ഈ പേസ്റ്റ് നേരിട്ട് അള്‍സറുള്ള ഭാഗത്ത് പുരട്ടി കുറച്ച് മിനിറ്റ് നേരം വച്ച ശേഷം വായ കഴുകുക.

5. ഗ്രാമ്പൂ എണ്ണയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് വേദന കുറയ്ക്കാനും സൂക്ഷ്മാണുക്കളെ ഉന്മൂലനം ചെയ്യാനും സഹായിക്കും.

6. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സര്‍ മാറാന്‍ സഹായിച്ചേക്കാം.

7. വായ്പ്പുണ്ണ് മാറ്റാനുള്ള ഏറ്റവും മികച്ച പരിഹാര മാര്‍ഗങ്ങളിലൊന്നാണ് ഉലുവയില. ഇതിനായി ഒരു കപ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതില്‍ കഴുകിവെച്ച ഉലുവ ഇലകള്‍ ഇട്ട് 10 മിനിറ്റ് വേവിക്കുക. ശേഷം ഇതുകൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാന്‍ ഏറെ സഹായിക്കും.

8. ആന്റി സെപ്റ്റിക്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍പ്പൊടി കുറച്ച് വെള്ളത്തില്‍ കലക്കി വായ്പ്പുണ്ണില്‍ പുരട്ടുക.

9. കറ്റാര്‍വാഴ ജ്യൂസ് ദിവസേന രണ്ട് നേരം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടുന്നത് വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന ശമിക്കാന്‍ സഹായിച്ചേക്കാം.

10. നാലോ അഞ്ചോ തുളസി ഇലകള്‍ ചവച്ചരിച്ച് വെള്ളം കുടിക്കുക. ഇത് വായിലെ പുണ്ണ് മാറ്റാന്‍ സഹായിക്കുന്നു.

11. ഉലുവ കുറച്ച് വെള്ളത്തില്‍ തിളിപ്പിക്കുക. ഈ വെള്ളം ഉപയോഗിച്ച് വായ കഴുകുക. വായ്പ്പുണ്ണ് കുറയും.

12. പച്ച തക്കാളി കഴിക്കുന്നത് വായ്പ്പുണ്ണ് സുഖപ്പെടുത്താന്‍ സ?ഹായിക്കും, തക്കാളിയുടെ നീര് കൊണ്ട് നന്നായി വായയില്‍ ഗാര്‍ഗിള്‍ (Gargle) ചെയ്യണം.

13. ഒരു ടീ സ്പൂണ്‍ ഗ്ലിസറിനൊപ്പം (Glycerin) ഒരു നുള്ള് മഞ്ഞള്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് വ്രണങ്ങള്‍ മാറാന്‍ നല്ലതാണ്.

14. തേങ്ങ പിഴിഞ്ഞ് പാലെടുത്ത് വായയിലെ പുണ്ണില്‍ മസാജ് ചെയ്യുക.


Mouth Ulcers | വെളിച്ചെണ്ണ മുതല്‍ കറ്റാര്‍വാഴ ജ്യൂസ് വരെ; വായ്പ്പുണ്ണ് അകറ്റാന്‍ ചില പരിഹാരങ്ങള്‍ വീട്ടില്‍തന്നെ!

 

വായ്പ്പുണ്ണിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ അറിയാം ഒഴിവാക്കാം:

* സിട്രസ് (Citrus) പഴങ്ങള്‍: അസിഡിറ്റി ഉള്ളതോ ചെറുതായി പുളിയുള്ളതോ ആയ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.

* നട്‌സ്: ഇതിടങ്ങിയിരിക്കുന്ന അമിനോ ആസിഡ് വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ, നട്‌സ് കുതിര്‍ക്കാതെ കഴിക്കുന്നത് വയറിലെ ചൂട് വര്‍ധിപ്പിക്കുകയും അള്‍സറിന് കാരണമാവുകയും ചെയ്യും. ഉപ്പിട്ട നട്‌സുകളില്‍ സോഡിയത്തിന്റെ അംശം കൂടുതലാണ്. ഇത് വരള്‍ചയ്ക്കും വായിലെ മുറിവുകള്‍ക്കും വീക്കത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

* ചോക്ലേറ്റ്: ഇവയില്‍ ബ്രോമൈഡ് (Bromide) എന്ന ആല്‍കലോയിഡ് (Alkaloid) അടങ്ങിയിട്ടുണ്ട്. ഇത് സെന്‍സിറ്റീവ് ചര്‍മത്തെ കൂടുതല്‍ ബാധിക്കും.

* എരിവുള്ള ഭക്ഷണങ്ങള്‍: എരിവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം വായയുടെ പാളിയെ പ്രതികൂലമായി ബാധിക്കും. ഇത് അസിഡിറ്റിയുള്ള പഴങ്ങളുടെ ഫലത്തിന് സമാനമാണ്.

ചിപ്‌സ്: ഉപ്പിട്ട ലഘുഭക്ഷണങ്ങള്‍, ഉരുളക്കിഴങ്ങ് ചിപ്സ് എന്നിവയുള്‍പെടെയുള്ള ചില ഭക്ഷണങ്ങള്‍ വായ്പ്പുണ്ണിന് കാരണമാകും. അതുകൊണ്ട് തന്നെ ചിപ്സ് പോലുള്ള കഴിക്കുന്നത് പരിമിതപ്പെടുത്തുക.

ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിദ്യാഭ്യാസ/ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു ആരോഗ്യപ്രവര്‍ത്തകന്റെ വൈദ്യചികിത്സയ്ക്ക് പകരമാകാന്‍ ഉദ്ദേശിച്ചുള്ളതല്ല. രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ഡോക്ടര്‍മാരെ കാണേണ്ടതാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Foods, Cause, Mouth Ulcer, Remedies, Quick Relief, Coconut Milk, Home Remedies, Home, Kochi: Mouth Ulcer Remedies for Quick Relief.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia