city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mint Magic | ഒരൊറ്റ ഉപയോഗത്തില്‍ കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാം; പുതിനയില കൊണ്ട് ഒരു അത്ഭുതം

കൊച്ചി: (KasargodVartha) കണ്ണിന് ചുറ്റുമുള്ള കറുത്തപാട് നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുന്നോ? കറുത്ത നിറത്തിലുള്ള പാടുകള്‍ ഇന്നത്തെ കാലത്ത് അനവധിപേര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇതിനെ പെരിഓര്‍ബിറ്റല്‍ ഡാര്‍ക് സര്‍കിള്‍സ് (Periorbital Dark Circles) എന്നാണ് പറയുക. കണ്‍പോളകള്‍ക്ക് ചുറ്റുമുള്ള വളരെ കനം കുറഞ്ഞ ചര്‍മമാണ് പെരിഓര്‍ബിറ്റല്‍ ചര്‍മം.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. പാരമ്പര്യം, ചതവ്, ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി, മാനസിക സമ്മര്‍ദം തുടങ്ങീ നിരവധി കാരണങ്ങളാല്‍ കറുത്ത പാട് വരാം. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും.

ഇത്തരം കറുത്ത പാടുകള്‍ പലരുടെയും ആത്മവിശ്വാസത്തെ തന്നെ കെടുത്തും. വിവിധ കൃത്രിമ വഴികള്‍ പരീക്ഷിച്ചിട്ടും ഈ പാടുകള്‍ മാറ്റാന്‍ സാധിക്കാത്തവര്‍ക്ക് ഇതാ 100 ശതമാനവും പ്രകൃതി ദത്തവും ലളിതവും വീട്ടുപരിസരത്തില്‍ നിന്നും ലഭിക്കുന്നതുമായ ഒരു പരിഹാര മാര്‍ഗമാണ് ഇനി പറയാന്‍ പോകുന്നത്.

ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങള്‍ അകറ്റാനും പുതിനയില വളരെ നല്ലതാണ്. അതേപോലെ, മുഖക്കുരു, വരണ്ട ചര്‍മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നിവ മാറ്റാനും പുതിനയില നല്ലതാണ്.

* പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും സഹായിക്കും.

* മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേര്‍ത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാന്‍ വളരെ നല്ലതാണ്. 10 മിനിറ്റെങ്കിലും മസാജ് ചെയ്യാന്‍ ശ്രമിക്കുക.


Mint Magic | ഒരൊറ്റ ഉപയോഗത്തില്‍ കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാം; പുതിനയില കൊണ്ട് ഒരു അത്ഭുതം



* അലോവേര (Aloe Vera) അഥവാ കറ്റാര്‍വാഴയുടെ ജെല്‍ (Gel) എടുത്ത് അത് കണ്ണില്‍ കറുത്തപാടുള്ളയിടത്തെല്ലാം തേച്ച് പിടിപ്പിക്കണം. ദിവസങ്ങള്‍ക്കകം ഈ ഭാഗത്തെ കറുത്തപാടുകള്‍ അപ്രത്യക്ഷമാകുന്നത് കാണാം. പനിനീര്‍പൂവിന്റെ നീര് എടുത്ത് ദിവസം രണ്ട് നേരം മുഖം കഴുകിനോക്കൂ. മുഖത്തെ ചര്‍മം സോഫ്റ്റാകുകയും പാടുകളെല്ലാം അകലുകയും ചെയ്യും. മുഖസൗന്ദര്യം കൂടുന്നതോടെ നിങ്ങളുടെ ആത്മവിശ്വാസം തനിയെ വര്‍ധിക്കുകയും ചെയ്യും.

* ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ബദാം എണ്ണ (Almond Oil) പുരട്ടുന്നത് കറുത്ത നിറം മാറാന്‍ നല്ലതാണ്.

* ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാന്‍ ഗുണം ചെയ്യും.

* ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.

* വെള്ളരിക്ക കണ്ണിന് മുകളില്‍ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാനും ഇതുവഴി കണ്ണിന്റെ ക്ഷീണമകറ്റാനും നല്ലതാണ്.

* തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് കണ്ണിന് താഴേ പുരട്ടുന്നതും കറുത്ത പാട് മാറാന്‍ സഹായിക്കും.

അതേസമയം, ഏത് തരം പരീക്ഷണങ്ങളും ചികിത്സകളും തിരഞ്ഞെടുക്കുന്നതിന് മുമ്പ്, തീര്‍ച്ചയായും മറ്റ് അസ്വസ്ഥതകളോ അലര്‍ജിയോ ഇല്ലെന്ന് അംഗീകൃത മെഡികല്‍ വിദഗ്ധരെ സന്ദര്‍ശിച്ച് ഉറപ്പ് വരുത്തേണ്ടതും നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Health-News, Lifestyle-News, Kochi News, Mint Leaves, Remove, Dark Circles, Around, Eyes, Disease, Cold, Aloe Vera, Almond Oil, Massage, Periorbital Dark Circles, Rid, Kochi: Mint leaves to remove dark circles around the eyes.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia