Moringa Herbal Tea | വേലിയില്‍ വെറുതെ പടര്‍ന്ന് കാടായിരിക്കുന്ന മുരിങ്ങ വെട്ടാന്‍ വരട്ടെ; നല്ല അടിപൊളി സുലൈമാനി ഉണ്ടാക്കാം, കൊളസ്‌ട്രോളിനെ കുറയ്ക്കാനും കാന്‍സര്‍ സാധ്യതകളെ തടയാനും ഉത്തമം
Jan 9, 2024, 17:56 IST
കൊച്ചി: (KasargodVartha) മലയാളികള്‍ക്ക് ജീവിതത്തില്‍നിന്ന് തീരെ ഒഴിച്ച് കൂടാന്‍ പറ്റാത്ത പാനീയമാണ് ചായ. വിവിധം തരം ചായകള്‍ ഉണ്ടാക്കാന്‍ പരീക്ഷണം നടത്തുന്നവരും കുടിക്കുന്നവരും ഉണ്ട്. ചിലരുടെ പ്രഭാതം ആരംഭിക്കുന്നത് തന്നെ ഒരു കപ് ചായയോടൊപ്പം ആണ്. ഒരു നേരമായും ഇടവിട്ടും സുലൈമാനി ആസ്വദിക്കുന്നവര്‍ക്ക് വേണ്ടി ആരോഗ്യകരമായ മുരിങ്ങ ചായ കൂടി പരിചയപ്പെടുത്തുകയാണ്.
മുരിങ്ങ ചായ തയ്യാറാക്കുന്ന വിധം:
1. ഉണക്കിയ മുരിങ്ങയില പൊടി - 1 ടേബിള്‍സ്പൂണ്‍ (15 ഗ്രാം)
2. വെള്ളം - ചായ ഉണ്ടാക്കാന്‍ ആവശ്യമുള്ളത്ര
തയ്യാറാക്കുന്ന രീതി: വെള്ളം തിളപ്പിക്കുക. മുരിങ്ങയില ഇടുക, കുറച്ച് മിനിറ്റ് മാരിനേറ്റ് ചെയ്യുക, തേന്‍ ചേര്‍ത്തോ അല്ലാതെയോ കുടിക്കാം.
ഇത് കൂടാതെ മുരിങ്ങ പാനീയമായും ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും പാനീയത്തിലേക്ക് (മോര്, ഇളം തേങ്ങാ വെള്ളം, കരിമ്പ് ജൂസ്, പച്ചക്കറി ജൂസ്, പഴച്ചാറുകള്‍) ഒരു ടീസ്പൂണ്‍ മുരിങ്ങപ്പൊടി ചേര്‍ത്ത് കുടിക്കാം.
'അത്ഭുത വൃക്ഷം' എന്ന് വിളിപ്പേരുള്ള മുരിങ്ങ ആയുര്‍വേദത്തില്‍ മുന്നൂറോളം രോഗങ്ങള്‍ ഭേദമാക്കാനും തടയാനും ഇത് ഉപയോഗിക്കുന്നു. ഒരു സൂപര്‍ഫുഡായും മുരിങ്ങ കണക്കാക്കപ്പെടുന്നു. മുരിങ്ങ ചെടിയുടെ ഇലകള്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ഇതിന്റെ ഇലകള്‍ ഉപയോഗിച്ച് ചായ കൂടാതെ, സലാഡുകള്‍, സൈഡ് വിഭവങ്ങള്‍, കറികള്‍, തുടങ്ങിയ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാം. മുരിങ്ങയുടെ ഗുണങ്ങള്‍ അറിയാം;
1. വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പ്, കാത്സ്യം, അയേണ്‍, അമിനോ ആസിഡ്, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന പോഷകാംശം ഉള്ളതിനാല്‍ മുരിങ്ങാ ചായ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, സി, ഇ, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.
2. ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് മുരിങ്ങ ചായ. ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചില കാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും.
3. നാരുകള്‍ അടങ്ങിയ മുരിങ്ങാ ചായ പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
4. മുരിങ്ങാ ചായയിലെ ആന്റിഓക്സിഡന്റുകളും ആന്റി -ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇവ ബുദ്ധിശക്തി കുറയാനുള്ള സാധ്യതയെ കുറയ്ക്കുകയും മെമറിയും ഫോകസും മെച്ചപ്പെടുത്തുകയും ചെയ്യും.
5. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങാ ചായ കുടിക്കാം.
6. മുരിങ്ങാ ചായ ഡയറ്റില്‍ ഉള്‍പെടുത്തുന്നത് രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ തന്നെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
7. കലോറിയും കൊഴുപ്പും കുറഞ്ഞ മുരിങ്ങാ ചായ വിശപ്പ് കുറയ്ക്കാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും ഇവ ഗുണം ചെയ്യും.
അതേസമയം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജി തുടങ്ങിയവ ഉള്ളവരോ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരത്തില്‍ മുരിങ്ങ ഉപയോഗിക്കാന്‍ ശ്രമിക്കുക.
Keywords: News, Kerala, Kerala-News, Kerala-News, Top-Headlines, Lifestyle, lifestyle-News, Malayalam-News, Moringa Tea, Good, Health, Cancer, Weight, Heart health, Hungry, Fat, Memmory Power, Kochi: Is Moringa Tea Good For Our Health.

മുരിങ്ങ പൊടി വീട്ടില്‍ ഉണ്ടാക്കുന്ന വിധം: പുതിയ ഇലകള്‍ പറിച്ചെടുക്കുക. വെയില്‍ ഇല്ലാതെ തണലില്‍ ഉണങ്ങാന്‍ ഒരു തുണിയിലോ പേപറിലോ പരത്തുക. നന്നായി ഉണങ്ങിയാല്‍ മിക്സി ഗ്രൈന്‍ഡറില്‍ ഇട്ട് പൊടിച്ചെടുത്ത് വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ സൂക്ഷിച്ച് വെയ്ക്കാം.