High Court | 'ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസപ്പെടുത്തുകയും ചെയ്തു'; കോട്ടയത്തെ അഭിഭാഷകര്‍ക്കെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: (KasargodVartha) കോട്ടയത്തെ 29 അഭിഭാഷകര്‍ക്കെതിരെ ഹൈകോടതി ക്രിമിനല്‍ കോടതിയലക്ഷ്യ സ്വമേധയാ കേസെടുത്തു. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസപ്പെടുത്തുകയും ചെയ്തുവെന്ന സംഭവത്തിലാണ് േൈഹകോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ നടപടിയെടുത്തത്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മജിസ്ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യത്തില്‍ ഇറക്കാന്‍ കോട്ടയം ബാറിലെ അഭിഭാഷകനായ എ പി നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കോട്ടയം സിജെഎമിന്റെ നിര്‍ദേശപ്രകാരമാണ് ഈസ്റ്റ് പൊലീസ് അഭിഭാഷകനെ പ്രതിയാക്കി കേസെടുത്തത്. ഇതിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. നേരെത്തെ ബാര്‍ കൗണ്‍സിലും സംഭവത്തില്‍ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala News, Top-Headlines, Kochi, HC, High Court, Lawyers, Case, Kochi: High Court filed case against the Kottayam lawyers.