city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേയ് മാസത്തില്‍ 'കൊച്ചിഗസലു'മായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: (www.kasargodvartha.com 03.05.2017) മെയ് മാസത്തില്‍ എറണാകുളം ജനറലാശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ നിറയുന്നത് ഗസലിന്റെ ഈണം. പ്രശസ്ത ഗസല്‍ ഗായകനായ ജനാര്‍ദ്ദന്‍ അത്രിയുടെ പരിപാടിയോടെ കൊച്ചി ഗസല്‍ എന്നു പേരിട്ടിരിക്കുന്ന സംഗീത വിരുന്നിന് തുടക്കമായി. ഗസല്‍ ഗായകന്‍ ഉമ്പായി പരിപാടി ഉദ്ഘാടനം ചെയ്തു.

മേയ് മാസത്തില്‍ 'കൊച്ചിഗസലു'മായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

ജനാര്‍ദന്‍ അത്രിയും ഗായിക സജന സഖറിയയുമാണ് പരിപാടി അവതരിപ്പിച്ചത്. സൂഫി ക്വവാലിയുള്‍പെടെയാണ് 10 ഗാനങ്ങള്‍ ഇരുവരും അവതരിപ്പിച്ചത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ലൈറ്റ് സര്‍വീസ്(കാഫ്‌സ്) എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 169 -ാമത് ലക്കമായിരുന്നു ഇത്.

ഫോര്‍ട്ട് കൊച്ചിയിലെ വെറും നാലര കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രം നൂറില്‍ അധികം സംഗീതജ്ഞരുണ്ടെന്ന് ബിനാലെ ട്രസ്റ്റംഗമായ ബോണി തോമസ് പറയുന്നു. പ്രശസ്തരും അല്ലാത്തവരുമായ ഗസല്‍ ഗായകരുമുണ്ട്. കൂടാതെ യേശുദാസിനേപ്പോലെ ലോക പ്രശസ്തരായ സംഗീത വ്യക്തിത്വങ്ങളും പശ്ചിമ കൊച്ചിയുടെ സ്വന്തമാണ്. ഈ ഗാനപരമ്പരയുടെ മാധുര്യം ജനറലാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പകര്‍ന്നു നല്‍കാനാണ് ഈ മാസത്തെ പരിപാടി മുഴുവന്‍ ഗസല്‍ ഗാനങ്ങള്‍ക്കായി നീക്കി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗസല്‍ ഗാനശാഖയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ജനാര്‍ദന്‍ അത്രി. ബോളിവുഡ് സിനിമാപ്പാട്ടുകളും ഗസല്‍ ഗാനങ്ങളും ചേര്‍ത്തിണക്കി അദ്ദേഹം നിരവധി പരിപാടികള്‍ വിവിധ വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. ജനാര്‍ദന്‍ അത്രിയുടെ മകന്‍ അമേയ് അത്രിയായിരുന്നു ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ തബല വായിച്ചത്. കാഫ്‌സ് സി ഇ ഒ ജോര്‍ജ് ഡോമിനികും ചടങ്ങില്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kochi, Kerala, News, Programme, Singer, Arts, Club, Ghazal. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia