city-gold-ad-for-blogger

Post Office Insurance | നേടാം 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; പ്രതിദിനം രണ്ട് രൂപ മാത്രം മുടക്കിയാൽ മതി! പദ്ധതി വ്യാപകമാക്കാൻ തപാൽ വകുപ്പ്

കാസർകോട്: (KasaragodVartha) കുറഞ്ഞ പ്രീമിയം തുകയില്‍ കൂടുതല്‍ നേട്ടം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി വ്യാപകമാക്കാൻ ഒരുങ്ങുകയാണ് തപാൽ വകുപ്പ്. ഉപഭോക്താക്കള്‍ക്ക് അഞ്ച് ലക്ഷം, 10 ലക്ഷം,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ പോളിസി തിരഞ്ഞുടുക്കാം. തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയിമെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് ഈ പോളിസിയില്‍ ചേരാൻ സാധിക്കുക.
  
Post Office Insurance | നേടാം 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; പ്രതിദിനം രണ്ട് രൂപ മാത്രം മുടക്കിയാൽ മതി! പദ്ധതി വ്യാപകമാക്കാൻ തപാൽ വകുപ്പ്

സവിശേഷതകൾ

ഗര്‍ഭം, മറ്റ് അസുഖങ്ങള്‍ക്കും ഈ പോളിസി വഴി ആശുപത്രി ചിലവിനുള്ള പണം ലഭിക്കും. നേട്ടങ്ങൾ ഇങ്ങനെയാണ്.

* പ്രസവവുമായി ബന്ധപ്പെട്ട ഹോസ്പിറ്റൽ പണം

* സൗജന്യ മെഡിക്കൽ കൺസൾറ്റേഷൻ

* വാർഷിക ആരോഗ്യ പരിശോധന

* ആശ്രിതരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ

* യോഗ്യരായ കുട്ടികളുടെ വിവാഹച്ചെലവ്

* ഔട്ട് പേഷ്യൻ്റ് ആനുകൂല്യങ്ങൾ 30000 രൂപ വരെ

എങ്ങനെ ചേരാം?

ഇന്ത്യ പോസ്റ്റ് പേയിമെന്റ്‌സ് ബാങ്ക് (IPPB) അക്കൗണ്ട് പോസ്റ്റ് ഓഫീസിൽ ഉടനടി തുറന്ന് 18 മുതൽ 65 വയസുവരെ ഉള്ള ആർക്കും ഈ സ്‌കീമിൽ ചേരാവുന്നതാണ്. ഇതൊരു സീറോ ബാലന്‍സ് അകൗണ്ട് ആണ്. അക്കൗണ്ട് എടുക്കാന്‍ ആധാര്‍, പാന്‍ തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.കേരളത്തിൽ ഇത് വരെ നൂറിൽ പരം ക്ലെയിമുകൾ നൽകിയിട്ടുണ്ട്. 15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ ഒരു വര്‍ഷം ഒരാള്‍ മുടക്കേണ്ടത് 755 രൂപയാണ്, അതായത് പ്രതിദിനം രണ്ട് രൂപ മാത്രം. 10 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ 555 രൂപയും അഞ്ച് ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ 355 രൂപയുമാണ് അടക്കേണ്ടത്.

പദ്ധതി വ്യാപിപ്പിക്കുന്നതിനായി ഫെബ്രുവരി 19 മുതൽ 23 വരെ മെഗാ സുരക്ഷാ ഡ്രൈവ് തപാൽ വകുപ്പ് നടത്തുമെന്ന് കാസർകോട് ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു. മഹാ സുരക്ഷാ ഡ്രൈവ് പ്രയോജനപ്പെടുത്താനും അടുത്തുള്ള പോസ്റ്റ് ഓഫീസുകൾ അല്ലെങ്കിൽ പോസ്റ്റ്മാൻ അല്ലെങ്കിൽ ഗ്രാമീൺ ഡാക് സേവക് (GDS)എന്നിവയെ സമീപിക്കാനും ഇൻഷുറൻസ് സൗകര്യം പ്രയോജനപ്പെടുത്താനും സൂപ്രണ്ട് അഭ്യർഥിച്ചു.

Keywords: Post Office, Kasaragod, Malayalam News, Lifestyle, Premium, Insurance, Policy, India, Post, Payments, Bank, Pregnancy, Hospital, Medical, Consultation, Health, Education, Marriage, Scheme, Balance, Account, Know this Post Office profitable scheme.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia