city-gold-ad-for-blogger
Aster MIMS 10/10/2023

Valentines Day | ഭൂമിയിലെ മനോഹരമായ വികാരം പ്രണയം; അറിഞ്ഞിരിക്കാം വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

കൊച്ചി: (KasargodVartha) പ്രണയത്തോളം നിര്‍മലവും പവിത്രവും ഏറ്റവും മനോഹരവുമായൊരു വികാരം ഭൂമിയിലില്ല. വിട്ടുവീഴ്ചകളും, വിട്ടുകൊടുക്കലും, തിരിച്ചറിയലുകളും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ഉള്‍പെടുന്ന പരിധികളില്ലാത്ത സ്‌നേഹം പരസ്പരം കൈമാറുന്നത് തന്നെയാണ് പ്രണയം. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ പ്രണയം പ്രണയിതാവിനെ അറിയിക്കാനുള്ള വാലന്റൈന്‍സ് ദിനമാണ് കടന്നുവരുന്നത്.

കമിതാക്കള്‍ കാത്തിരിക്കുന്ന ഫെബ്രുവരി 14 എന്തുകൊണ്ടാണ് ഇത്രത്തോളം ലോകത്ത് പ്രസക്തമാവുന്നതെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടൊ? അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പോപ് ഗെലാസിയസ് ഫെബ്രുവരി 14 സെന്റ് വാലന്റൈന്‍സ് ദിനമായി പ്രഖ്യാപിച്ചുവെന്നാണ് ചരിത്രം. വാലന്റൈന്‍സ് ദിനം ആഘോഷിക്കപ്പെടുന്നത് എന്ത് കൊണ്ടാണെന്നതിന് ചരിത്രത്തിലും പുസ്തകങ്ങളിലും പല പരാമര്‍ശങ്ങളും കാണാം. ഒരു കഥ റോമിലെ പുരോഹിതനായ വിശുദ്ധ വാലന്റൈനുമായി ബന്ധപ്പെട്ടതാണ്.

വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രം

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക സഭയുടെ ബിഷപ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂവെന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ലെന്നും പലപ്പോഴും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. ജനങ്ങള്‍ വിവാഹം കഴിക്കുന്നത് വിലക്കുകയും ചെയ്തു.

പക്ഷേ, ബിഷപ് വാലന്‍ന്റൈന്‍ ചക്രവര്‍ത്തിക്ക് വിരുദ്ധമായി പരസ്പരം സ്‌നേഹിക്കുന്നവരെ മനസിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ഇതിനിടെ ബിഷപ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തിലായി. ബിഷപിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു.


Valentines Day | ഭൂമിയിലെ മനോഹരമായ വികാരം പ്രണയം; അറിഞ്ഞിരിക്കാം വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും



അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് 'ഫ്രം യുവര്‍ വാലന്‍ന്റൈന്‍' എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനുശേഷമാണ് ബിഷപ് വാലന്‍ന്റൈന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 14ന് ലോകമെമ്പാടും വാലന്‍ന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.

എഡി 273 ഫെബ്രുവരി 14 ന് 97-ാം വയസിലാണ് വാലന്റൈന്‍ രക്തസാക്ഷിത്വം കൈവരിച്ചതെന്നാണ് പറയുന്നത്. അതിനുശേഷം, വാലന്റൈന്റെ സ്മരണയ്ക്കായി ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നുവെന്നാണ് പറയുന്നത്.

Keywords: News, Kerala, Kerala-News, Top-Headlines, Know, History, Significance, Valentines Day, Love, Care, Know the history and significance of Valentines day.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL