കോവിഡ് ആര്‍ ടി പി സി ആര്‍ ഫലം ഓൺലൈനായി അറിയാം; ചെയ്യേണ്ടതിങ്ങനെ
Apr 28, 2021, 20:24 IST
കാസർകോട്: (www.kasargodvartha.com 28.04.2021) ഇനി ഓൺലൈനായി ആര്‍ടി പിസിആര്‍ ഫലം അറിയാം. മൊബൈലോ കമ്പ്യൂടെറോ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനമാണ് തയ്യാറായിരിക്കുന്നത്.
ചെയ്യേണ്ടതിങ്ങനെ:
1) ലാബ്‌സിസ് സൈറ്റ് http://labsys(dot)health(dot)kerala(dot)gov(dot)in/ സന്ദര്‍ശിക്കുക.
2) ഇടതുവശത്തെ ഹോം സ്‌ക്രീനില്‍ ലഭിക്കുന്ന ഡൗണ്‍ലോഡ് ടെസ്റ്റ് റിപോര്‍ട് എന്ന മെനുവില്‍ ക്ലിക് ചെയ്ത് എസ് ആര്‍ എഫ് ഐ ഡി രേഖപ്പെടുത്തണം.
3) എസ് ആര്‍ എഫ് ഐ ഡി അറിയാത്തവര്‍ തൊട്ടുതാഴെയുള്ള 'നോ യുവര്‍ എസ് ആര്‍ എഫ് ഐഡി' ഓപ്ഷന്‍ ക്ലിക് ചെയ്യണം. ഇതില്‍ സാമ്പിള്‍ എടുത്ത തീയതി, ജില്ല, രോഗിയുടെ പേര്, രോഗിയുടെ മൊബൈല്‍ നമ്പര്‍ എന്നിങ്ങനെ നാല് വിവരങ്ങള്‍ എന്റര്‍ ചെയ്യണം.
4) തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന ക്യാപ്ച രേഖപ്പെടുത്തണം. ഈ ഘട്ടത്തില്‍ എസ് ആര്‍ എഫ് ഐഡി ലഭിക്കും.
5) ഹോം സ്‌ക്രീനില്‍ നിന്നും ഒരിക്കല്‍ കൂടി ഡൗണ്‍ലോഡ് ടെസ്റ്റ് റിപോര്‍ട് എന്ന മെനു ക്ലിക് ചെയ്തു എസ്ആര്‍എഫ് ഐഡി രേഖപ്പെടുത്തി റിപോർട് എടുക്കാം.
Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Test, Report, Social-Media, Know the COVID RTPCR result online; How to do it.
< !- START disable copy paste -->