city-gold-ad-for-blogger

ഏഴാം തരം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; നമ്പര്‍ പ്ലേറ്റില്ലാത്ത നാനോ കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 23/11/2016) ഏഴാം തരം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂള്‍ പരിസരത്തുവെച്ചാണ് സംഭവം.

സ്‌കൂള്‍ പരിസരത്തെത്തിയ നാനോ കാറില്‍ ഉണ്ടായിരുന്നവര്‍ കുട്ടിയെ ബലമായി കാറില്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നും ഇതുകണ്ട മറ്റൊരുകുട്ടി ഉടന്‍തന്നെ സ്‌കൂളില്‍ചെന്ന് വിവരം അറിയിച്ചുവെന്നും അധ്യാപകരും മറ്റുവിദ്യാര്‍ത്ഥികളും ഓടിയെത്തിയതോടെ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

സ്‌കൂള്‍ അധികൃതര്‍ ഉടന്‍തന്നെ വിവരം നല്‍കിയതിനെതുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് സംശയിക്കുന്ന നാനോ കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അതേസമയം പോലീസ് ഇതുസംബന്ധിച്ച് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ഏഴാം തരം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; നമ്പര്‍ പ്ലേറ്റില്ലാത്ത നാനോ കാര്‍ കസ്റ്റഡിയില്‍

Keywords: Kasaragod, Kerala, Kidnap attempt, School, Student, Car, Police, Custody

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia