Railway Cross | 'റെയിൽ പാളത്തിലേക്കുള്ള വഴിയടച്ചതിൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു'; തായലങ്ങാടിയിൽ നടന്ന് പോകാനുള്ള വഴി അനുവദിച്ച് നൽകണമെന്ന് ഖിളർ ജമാഅത് കമിറ്റി; ദക്ഷിണ റെയിൽവേ ജെനറൽ മാനജർക്കും ജനപ്രതിനിധികൾക്കും നിവേദനം
Feb 9, 2024, 23:50 IST
കാസർകോട്: (KasargodVartha) തായലങ്ങാടിയിൽ റെയിൽ പാളത്തിലേക്കുള്ള വഴിയടച്ചത് മൂലം യാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ നടന്ന് പോകാനുള്ള വഴി അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഖിളർ ജമാഅത് കമിറ്റി ദക്ഷിണ റെയിൽവേ ജെനറൽ മാനജർ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ എന്നിവർക്ക് നിവേദനം നൽകി.
നൂറു കണക്കിന് വീടുകളും, ക്ഷേത്രങ്ങളും, പള്ളികളും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1907-ൽ റെയിൽ പാളം നിർമിച്ചപ്പോൾ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഗേറ്റ് ഉണ്ടായിരുന്ന കാര്യം ഭാരവാഹികൾ ചൂണ്ടിക്കാട്ടി. റെയിൽവേ പാത ഇരട്ടിപ്പിച്ചതിന് ശേഷവും ഈ പ്രദേശത്ത് വാഹനങ്ങൾ സഞ്ചരിക്കാൻ ഗേറ്റുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഗേറ്റ് അടച്ചിട്ടത്.
വെങ്കിട്ടരമണ ക്ഷേത്രത്തിലേക്കും ഖിളർ ജുമാമസ്ജിദിലേക്കും പ്രാർഥനക്ക് പോകാനും, സ്കൂൾ, മദ്രസ, ആശുപത്രി എന്നിവിടങ്ങളിലേക്കും ടൗണിലേക്കും സഞ്ചരിക്കാനും മരണപ്പെട്ടവരെ ശ്മശാനങ്ങളിലേക്കും ഖബർസ്ഥാനിലേക്കും കൊണ്ട് പോകാനും ഉപയോഗിച്ചിരുന്ന വഴിയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അടച്ചിട്ടതെന്നും ഇത് ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ജമാഅത് കമിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലങ്ങാടിയും സെക്രടറി സി പി അബ്ദുൽ ഹമീദും ചൂണ്ടിക്കാട്ടി.
തായലങ്ങാടിയിലെ സീ വ്യൂ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇത് സംബന്ധിച്ച് ജില്ലാ കലക്ടറെ കണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.