city-gold-ad-for-blogger

ഖാസി കേസ്; സമരം 47 ദിവസം പിന്നിട്ടു, ഐക്യദാര്‍ഢ്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും നേതാക്കളും എത്തി

കാസര്‍കോട്: (www.kasargodvartha.com 25.11.2018) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയും കുടുംബവും കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന സമരം 47 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും നേതാക്കളും എത്തി. മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഭാഗമായി കാസര്‍കോട്ടെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി കെ ഫിറോസ്, ടി പി അഷ്‌റഫലി, അഡ്വ. ഫൈസല്‍ ബാബു, എന്‍ എ കരീം, ഇ ഷമീര്‍, കല്ലട്ര മാഹിന്‍ ഹാജി, ശിബു മീരാന്‍ തുടങ്ങിയവരാണ് സമരപ്പന്തലിലെത്തിയത്.

നീതിക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണെന്നും ലക്ഷ്യം കാണുന്നത് വരെ പോരാട്ടത്തില്‍ മുസ്ലിം യൂത്ത് ലീഗ് കൂടെയുണ്ടാകുമെന്നും നേതാക്കള്‍ ഉറപ്പു നല്‍കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഉദുമ സ്വാഗതവും ഉബൈദുല്ല കടവത്ത് നന്ദിയും പറഞ്ഞു.

ഖാസി കേസ്; സമരം 47 ദിവസം പിന്നിട്ടു, ഐക്യദാര്‍ഢ്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും നേതാക്കളും എത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, C.M Abdulla Maulavi, Khazi case; strike 47 days passed
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia