city-gold-ad-for-blogger

ജില്ലാ പോലീസ് ചീഫായി കെ ജി സൈമണ്‍ ചുമതലയേറ്റു

കാസര്‍കോട്: (www.kasargodvartha.com 09.01.2017) കാസര്‍കോട് ജില്ലാ പോലീസ് ചീഫായി കെ ജി സൈമണ്‍ ചുമതലയേറ്റു. തൊടുപുഴ സ്വദേശിയാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സൈമണ്‍ ചുമതലയേറ്റത്. ജില്ലാ പോലീസ് ചീഫായിരുന്ന തോംസണ്‍ ജോസ് ചുമതല അദ്ദേഹത്തിന് കൈമാറി. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ചാര്‍ജ് വഹിച്ചിരുന്ന സൈമണ്‍ നേരത്തെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായും എറണാകുളം ക്രൈംബ്രാഞ്ച് ഹോമിസൈഡ് ആന്‍ഡ് ഹാര്‍ട്ട് വിംഗ് ചീഫായും പ്രവര്‍ത്തിച്ചിരുന്നു.
ജില്ലാ പോലീസ് ചീഫായി കെ ജി സൈമണ്‍ ചുമതലയേറ്റു

2013ല്‍ ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ പോലീസ് മെഡലിന് അര്‍ഹനായിരുന്നു. കോട്ടയം സി ബി സി ഐ ഡി പോലീസ് സുപ്രണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ബാര്‍ക്കോഴ കേസിലെ അന്വേഷണ റിപോര്‍ട്ടും നുണപരിശോധനാഫലവും ചോര്‍ന്ന സംഭവവും മറ്റും അന്വേഷിച്ച് ശ്രദ്ധേയനായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് സൈമണ്‍.

Keywords: Kasaragod, SP, Kerala, Police Chief, K.G. Simon IPS, Kasaragod district Police Chief, K.G. Simon IPS takes office as Police chief of Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia