city-gold-ad-for-blogger
Aster MIMS 10/10/2023

Traffic Restrictions | 'കേരളീയം 2023' ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് നവംബര്‍ 1 മുതല്‍ ഗതാഗത നിയന്ത്രണം; പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും

തിരുവനന്തപുരം: (KasargodVartha) കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം വി പിള്ള എന്നിവരുള്‍പെടെ വലിയൊരു നിര പങ്കെടുക്കും.

കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്റെ സുപ്രധാന ഘടകമായ സെമിനാറുകള്‍ നവംബര്‍ രണ്ട് മുതല്‍ ആറു വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.

നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ വന്‍ ഗതാഗതനിയന്ത്രണം ഏര്‍പെടുത്തും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ്‌സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച്‌സോണായും, മറ്റു ഭാഗങ്ങളെ ഗ്രീന്‍സോണായും തരം തിരിച്ചിട്ടുണ്ട്.

കവടിയാര്‍ മുതല്‍ കിഴക്കേകോട്ടവരെയുളള റെഡ് സോണില്‍ വൈകുന്നേരം 06 മണി മുതല്‍ 11.00 മണി വരെ വാഹന ഗതാഗതനിയന്ത്രണം ഏര്‍പെടുത്തും. നിര്‍ദിഷ്ട പാര്‍കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാര്‍കിംഗ് അനുവദിക്കില്ല. സുരക്ഷയ്ക്കായി 1000 പൊലീസുകാരേയും നിയോഗിക്കും. വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും.

ഫെസ്റ്റിവല്‍ മേഖലയായ കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ റെഡ് സോണില്‍ കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളില്‍ മാത്രമാകും യാത്ര അനുവദിക്കുക. ഇലക്ട്രിക് സ്വിഫ്റ്റ് ബസും പ്രത്യേക പാസ് നല്‍കിയ വാഹനങ്ങളും ആംബുലന്‍സും മറ്റ് അടിയന്തര സര്‍വീസുകളും മാത്രമേ ഈ മേഖലയില്‍ അനുവദിക്കു. പൊതുജനങ്ങള്‍ക്ക് സുഗമമായി വിവിധ വേദികള്‍ സന്ദര്‍ശിക്കുന്നതിന് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ്.

റെഡ് സോണുകളില്‍ മറ്റു വാഹനങ്ങള്‍ നിരോധിക്കുന്നതിനും പകരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഇലക്ട്രിക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പാര്‍കിംഗിനായി 20 സ്ഥലങ്ങളാണ് തയാറാക്കിയിട്ടുള്ളത്. നിശ്ചിത പാര്‍കിംഗ് ഏരിയകളില്‍ നിന്നും നിലവിലെ സര്‍വീസുകള്‍ക്ക് പുറമെ റെഡ് സോണുമായി ബന്ധിപ്പിക്കുന്നതിന് കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസുകള്‍ ആവശ്യാനുസരണം 10 രൂപാ നിരക്കില്‍ നടത്തുന്നതാണ്.

കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും.

Traffic Restrictions | 'കേരളീയം 2023' ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് നവംബര്‍ 1 മുതല്‍ ഗതാഗത നിയന്ത്രണം; പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും



Keywords: News Kerala, Kerala-News, Top-Headlines, Keraleyam, Malayalam-News, Keraleyam 2023, Festival, Traffic, Restrictions, Thiruvananthapuram News, Festival, Vehicles, Transport, Travel, Keraleyam 2023 festival; Traffic restrictions in Thiruvananthapuram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia