കോവിഡ് ആശുപത്രി കെട്ടിട സമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.
Sep 9, 2020, 16:02 IST
കാസർകോട്: (www.kasargodvartha.com 08.09.2020)കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനും ടാറ്റാ പ്രൊജക്ട് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി കെട്ടിട സമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തെക്കില്‍ ചട്ടഞ്ചാല്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.
സ്വകാര്യ പൊതുമേഖല പങ്കാളിത്തത്തിന് ഉദാത്ത മാതൃകയായ ടാറ്റാ കോവിഡ് ആശുപത്രി സംസ്ഥാനത്തിന്റെയും കാസര്‍കോട് ജില്ലയുടെ ആരോഗ്യ മേഖലക്ക് കോ വിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിന് കരുത്തുപകരാന്‍ മുതല്‍കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ പൊതു ആരോഗ്യ മേഖലക്ക് കരുത്തുപകരാന്‍ പ്രധാന പരിഗണന നല്‍കി. കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ചതും 270 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും ഇതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യം, സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി ജി എം ഗോപിനാഥ റെഡ്ഡി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറി. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, എം രാജ ഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ എന്നിവര്‍ മുഖ്യ സാന്നിധ്യമായി സംസാരിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ ചേമ്പറിന്റെ ചെയര്‍മാന്‍ ആയ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വിവി രമേശന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ എ ജലീല്‍ ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഡി കബീര്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം ഷംസുദ്ദീന്‍ തെക്കില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ , അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഹക്കീം കുന്നില്‍, ടി ഇ അബ്ദുള്ള, അഡ്വ കെ. ശ്രീകാന്ത്, കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അഡ്വ സി വി ദാമോദരന്‍, പി പി രാജു, പി കെ രമേശന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, നാഷണല്‍ അബ്ദുള്ള, എ കുഞ്ഞിരാമന്‍ നായര്‍, ആന്റക്‌സ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ആന്റണി പി എല്‍ ടാറ്റാ ഡി ജി എം ഗോപിനാഥ റെഡ്ഡി സംസാരിച്ചു.
കെ.കുഞ്ഞിരാമന്‍ എം എല്‍ എ സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് നന്ദിയും പറഞ്ഞു. എ ഡി എം എന്‍ ദേവീദാസ് ,സബ് കളക്ടര്‍ ഡി ആര്‍ മേഘ ശ്രീ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ടാറ്റാ ഗ്രൂപ്പ് സാങ്കേതിക വിദഗ്ദര്‍ പങ്കെടുത്തു. ആശുപത്രികെട്ടിട നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സഹകരിച്ച ടാറ്റാ പ്രൊജക്ട് ലിമിറ്റഡിന്റെ സാങ്കേതിക ഉദ്യാഗസ്ഥരേയും നിര്‍മാണ പ്രവൃത്തി കൃത്യസമയത്ത് പൂര്‍ത്തീയാക്കാന്‍ സഹകരിച്ച വിവിധ സംഘടനാ പ്രതിനിധികളേയും ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കെ.കുഞ്ഞിരാമന്‍ എം എല്‍ എ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവര്‍ ആദരിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
Keywords: Kasaragod, Kerala, News, COVID-19, Hospital, Pinarayi-Vijayan, Inauguration, Video, Chief Minister Pinarayi Vijayan inaugurated the handing over of the covid Hospital building complex through a video conference