city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളം അൺലോകിലേക്ക്; ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകൾ; ജൂൺ 17 മുതൽ മിതമായ നിലയിൽ പൊതുഗതാഗതം; ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം തുടരും

തിരുവനന്തപുരം: (www.kasargodvartha.com 15.06.2021) കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക് ഡൗൺ ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകളോടെ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ ലോക് ഡൗൺ തുടരും.

                                                                 
കേരളം അൺലോകിലേക്ക്; ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകൾ; ജൂൺ 17 മുതൽ മിതമായ നിലയിൽ പൊതുഗതാഗതം; ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം തുടരും



തദ്ദേശഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും ഇനി നിയന്ത്രണം ഏർപെടുത്തുക. രോഗവ്യാപനത്തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം. ടിപിആർ 30 ശതമാനത്തിൽ കൂടിയ സ്ഥലങ്ങളിൽ ട്രിപിൾ ലോക്ഡൗൺ ഏർപെടുത്തും. ടിപിആർ 20 - 30 ശതമാനം വരെ നിലവിലെ ലോക്ഡൗൺ തുടരും. ടിപിആർ എട്ട് മുതൽ 20 ശതമാനം വരെയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണമുണ്ടാവും. ടിപിആർ എട്ടിൽ താഴെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും.

ജൂൺ 17 മുതൽ മിതമായ നിലയിൽ പൊതുഗതാഗതം അനുവദിക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാം. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ തുറക്കാം. ബാറുകളും ബെവ്കോയും തുറക്കും. എന്നാൽ ആപ് വഴി ബുക് ചെയ്യണം. പ്രവൃത്തി സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ.

പൊതുപരിപാടികൾക്ക് അനുമതി ഇല്ല. വിവാഹം, മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. ഷോപിങ് മാളുകൾ തുറക്കില്ല. ഹോടെലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.

ജൂൺ 17 മുതൽ കേന്ദ്ര - സംസ്ഥാന സർകാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ എന്നിവ റൊടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം. സെക്രടേറിയേറ്റിൽ നിലവിലേത് പോലെ റൊടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർക്ക് പ്രവർത്തിക്കാം.

എല്ലാ പൊതുപരീക്ഷകൾക്കും അനുമതി നൽകി. വിനോദസഞ്ചാരത്തിന് അനുമതിയില്ല. ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരും. ആളുകൾ കൂടുന്ന ഇൻ‍ഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല. എല്ലാ ബുധനാഴ്ചയും തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആർ പരിശോധിച്ച്. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. ഇക്കാര്യങ്ങൾ ജില്ലാ ഭരണകൂടം നിർവഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Kerala, Kasaragod, News, Lockdown, COVID-19, Corona, Top-Headlines, Thiruvananthapuram, Press meet, Pinarayi-Vijayan, Kerala to unlock; Further concessions from Wednesday; Moderate public transport from June 17.

< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia