Lottery | 12 കോടിയുടെ പൂജാ ബംപര്‍ ലോടറി അടിച്ചത് കാസര്‍കോട്ട്; ഏജന്റ് മേരിക്കുട്ടി ജോജോ
Nov 22, 2023, 15:06 IST
കാസര്‍കോട്: (Kasaragod Vartha) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ പൂജ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി കാസര്‍കോട് വിറ്റ ടികറ്റിന്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന നറുക്കെടുപ്പിലാണ് ഫലം പ്രഖ്യാപിച്ചത്.
കാസര്‍കോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോടറി ഏജന്റ് വിറ്റ ടികറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയില്‍ ഉളളതാണ് ഏജന്‍സി. എസ് 1447 ആണ് ഏജന്‍സി നമ്പര്‍. 300 രൂപയായിരുന്നു ടികറ്റ് നിരക്ക്. നേരത്തെ ഓണം ബംപര്‍ പാലക്കാട്ടാണ് അടിച്ചിരുന്നത്.
നാല് കോടിയാണ് പൂജാ ബംമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
കാസര്‍കോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോടറി ഏജന്റ് വിറ്റ ടികറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയില്‍ ഉളളതാണ് ഏജന്‍സി. എസ് 1447 ആണ് ഏജന്‍സി നമ്പര്‍. 300 രൂപയായിരുന്നു ടികറ്റ് നിരക്ക്. നേരത്തെ ഓണം ബംപര്‍ പാലക്കാട്ടാണ് അടിച്ചിരുന്നത്.
Keywords: Kerala, Pooja Bumper, Lottery, Results, Prize, Hosangady, Ticket, Draw, Kerala Pooja Bumper Lottery results declared, first prize Rs 12 crore.
< !- START disable copy paste -->