Nipah Alerts | കണ്ണൂര്‍ ഉള്‍പെടെ സംസ്ഥാനത്തെ 3 ജില്ലകള്‍ക്കും നിപ ജാഗ്രതാ നിര്‍ദേശം
Sep 13, 2023, 10:31 IST
കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടു പേര്‍ക്കും കഴിഞ്ഞ ദിവസം മരിച്ച രണ്ടു പേര്‍ക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ നിന്നുള്ള സാംപിള്‍ പരിശോധനാഫലം കിട്ടിയതിന് പിന്നാലെയാണു സ്ഥിരീകരണം.
ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. കോഴിക്കോട് നിപ കന്‍ട്രോള്‍ റൂം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച (12.09.2023) തന്നെ ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാംപിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിപ സ്ഥിരീകരിച്ചത്.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Kerala News, Kozhikode News, Nipah, Alerts, Three Districts, Health Department, Kerala: Nipah alerts in three districts.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Kerala News, Kozhikode News, Nipah, Alerts, Three Districts, Health Department, Kerala: Nipah alerts in three districts.