ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനാനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കേരള മുസ്ലിം ജമാഅത്ത്
Jul 17, 2021, 23:54 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2021) വിശേഷാവസരങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയും ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും സ്വാഗതം ചെയ്തു.
ഈ ആവശ്യമുന്നയിച്ച് കാന്തപുരം എ പി അബൂബകര്‍ മുസ് ലിയാരുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനം നല്‍കിയിരുന്നു. വെള്ളിയാഴ്ച ജുമുഅക്ക് നിര്‍ബന്ധമായ 40 പേരെ പങ്കെടുപ്പിക്കാനും പെരുന്നാള്‍ നിസ്‌കാരം സംഘടിതമായി നിര്‍വഹിക്കുന്നതിനും ഈ തീരുമാനം ഏറെ ഉപകാരപ്രദമാകും. വിശ്വാസി സമൂഹം കോവിഡ് പ്രോടോകോള്‍ പാലിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണം. കച്ചവടക്കാര്‍ക്ക് കൂടുതല്‍ അയവ് ലഭിക്കുന്ന രൂപത്തില്‍ ലോക് ഡൗണില്‍ ഇളവ് ചെയ്ത തീരുമാനത്തെയും നേതാക്കള്‍ സ്വാഗതം ചെയ്തു.
കോവിഡ് രോഗ വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സര്‍കാറിന്റെ നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Samastha, SSF, COVID-19, Corona, Lockdown, Masjid, Kerala Muslim Jamaat welcomes government's decision to allow 40 people to enter places of worship.
< !- START disable copy paste -->