city-gold-ad-for-blogger

Malayali Held | തമിഴ്‌നാട്ടിലെ പഴനി റെയില്‍വേ സ്റ്റേഷനിലെ ബോംബ് ഭീഷണി; വ്യാജ സന്ദേശം അയച്ച മലയാളി പിടിയില്‍

ചെന്നൈ: (KasargodVartha) തമിഴ്‌നാട്ടിലെ പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച മലയാളി പിടിയിലായതായി പൊലീസ്. എറണാകുളം ജില്ലക്കാരനായ മുരുകേഷ് എന്ന 45 കാരനാണ് അറസ്റ്റിലായത്. ദിണ്ടികല്‍ പൊലീസ് സംഘം എറണാകുളത്തെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാജ ബോംബ് ഭീഷണി സന്ദേശം ഈ മാസം 23നാണ് ഇ-മെയിലായി പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴനി റെയില്‍വേ സ്റ്റേഷനില്‍ വ്യാപക പരിശോധനകള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Malayali Held | തമിഴ്‌നാട്ടിലെ പഴനി റെയില്‍വേ സ്റ്റേഷനിലെ ബോംബ് ഭീഷണി; വ്യാജ സന്ദേശം അയച്ച മലയാളി പിടിയില്‍

ഇ-മെയിലിന്റെ ഉറവിടം അന്വേഷിച്ച് പോയ പൊലീസാണ് മലയാളിയായ യുവാവാണ് വ്യാജ സന്ദേശം അയച്ചതെന്ന് കണ്ടെത്തിയത്. എന്തിനാണ് ഇയാള്‍ ഈ വ്യാജ സന്ദേശം പൊലീസിന് അയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദിണ്ടിഗല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ പ്രദീപ് മുന്നറിയിപ്പ് നല്‍കി.

Keywords: News, National, National-News, Dindigul News, Police-News, Top-Headlines, Kerala Man, Held, Hoax Bomb Threat, Palani Railway Station, Arrested, Fake, Police, Ernakulam, Kerala man held for hoax bomb threat at Palani railway station.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia