city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളം തടങ്കൽ പാളയം സ്ഥാപിക്കുന്ന മൂന്നാമത്തെ സംസ്ഥാനം; മറ്റു രണ്ടിടത്തും ബി ജെ പി സർകാർ

സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 10.06.2021) നരേന്ദ്ര മോദി സർകാറിന്റെ നിർദേശം പാലിച്ച് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാവുകയാണ് കേരളം. അസം സംസ്ഥാനത്താണ് ആദ്യം വന്നത്. തുടർന്ന് കർണാടക. രണ്ടിടത്തും ഭരിക്കുന്നത് ബി ജെ പി. കർണാടക ഹൈകോടതിയും ലോക്സഭയിൽ ബി ജെ പി അംഗം പി സി മോഹനും നടത്തിയ ഇടപെടലാണ് കർണാടകയിലെ ബി എസ് യദ്യൂരപ്പ സർകാർ നടപടിക്ക് പിന്നിൽ. എന്നാൽ ഇത്തരം ഇടപെടലുകൾ ഒന്നും ഇല്ലാതെയാണ് പൗരത്വനിയമ വിഷയത്തിൽ ഒറ്റക്കെട്ടായ കേരള നിയമസഭയുടെ നേതാവ് പിണറായി വിജയന്റെ സർകാർ ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിക്കുന്നത്.

കേരളം തടങ്കൽ പാളയം സ്ഥാപിക്കുന്ന മൂന്നാമത്തെ സംസ്ഥാനം; മറ്റു രണ്ടിടത്തും ബി ജെ പി സർകാർ

ബംഗളുറു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 2018 ആഗസ്റ്റിൽ പിടികൂടിയ 13 ബംഗ്ലാദേശികളിൽ ഉൾപെട്ട ബാബുൽ ഖാൻ (46), മകൾ താനിയ (20) എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ 2019 സെപ്റ്റംബറിലാണ് അനധികൃത താമസക്കാരായ വിദേശികളെ പാർപ്പിക്കാൻ ഏർപെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കർണാടക ഹൈകോടതി സർകാരിനോട് ആരാഞ്ഞത്. അതിന്റെ തുടർചയായി സർകാർ കൈക്കൊണ്ട നടപടിയാണ് നെലമംഗളയിൽ തുറന്ന തടങ്കൽ പാളയവും 34 ഡിറ്റൻഷൻ കേന്ദ്രങ്ങളുടെ നിർമാണവും.

കർണാടകയിൽ നിന്നുള്ള ബി ജെ പി എംപി പിസി മോഹൻ അനധികൃത വിദേശികളെ സംബന്ധിച്ച് ഉന്നയിച്ച ചോദ്യവും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റൈ 2019 ജൂലൈയിൽ ലോക്സഭയിൽ നൽകിയ മറുപടിയുമാണ് തടങ്കൽ പാളയം വിഷയത്തിലെ പാർലമെന്ററിതല ഇടപെടലായത്. ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രം പുറപ്പെടുവിച്ച നിർദേശങ്ങൾ വിവരിച്ച മന്ത്രി കർണാടക സർകാർ തടങ്കൽ പാളയം നിർമാണം സംബന്ധിച്ച് കേന്ദ്രത്തിന് നൽകിയ റിപോർടും പരാമർശിച്ചു.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 2009, 2012, 2014, 2018 വർഷങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് തീയതിയും കൊല്ലവും ഫയൽ നമ്പറും മാറ്റി അയച്ചുവരുന്നുണ്ടായിരുന്നു. പൗരത്വനിയമ ഭേദഗതിയോടെ ഗൂഢ ലക്ഷ്യങ്ങളുള്ള സംസ്ഥാന സർകാറുകൾ ഡിറ്റൻഷൻ സെന്റർ നിർമാണത്തിലേക്ക് തിരിഞ്ഞു. അസമിലെ ഡിറ്റൻ സെന്ററുകൾക്ക് കേന്ദ്ര സർകാർ 50 കോടിയോളം രൂപയാണ് അനുവദിച്ചത്. അവയുടെ ദയനീയ അവസ്ഥ വാർത്തയായിരുന്നു. കർണാടക സർകാറിന് കേന്ദ്ര സഹായം ലഭിക്കുന്നുണ്ട്.

കേരളത്തിൽ അത് സംസ്ഥാന സർകാറിന് നേരിട്ടാണോ ആർ എസ് എസ് സന്നദ്ധ സംഘടനയായ സേവാഭാരതി മുഖേനയാവുമോ എന്ന് ഈ മാസം 15നകം സാമൂഹിക നീതി ഡയറക്ടറേറ്റിൽ ലഭിക്കുന്ന അപേക്ഷകളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി അറിയാം.

Keywords:  Kerala, News, Kasaragod, Top-Headlines, Government, Pinarayi-Vijayan, Political party, Narendra-Modi, BJP, LDF, Kerala is the third state to set up a detention camp; The BJP government in the other two places.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia