city-gold-ad-for-blogger

കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്; ജൂലൈ 30ന് ഏകദിന പണിമുടക്ക് സമരം

കാസർകോട്: (www.kasargodvartha.com 06.07.2021) മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഗ്രാമീണ ബാങ്കിലെ ജീവനക്കാർ, കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂനിയന്റേയും, കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂനിയന്റേയും ആഭിമുഖ്യത്തിൽ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഴുവൻ തസ്തികകളിലേക്കും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയമായ ഹാർഡ് വെയർ, ടെക് പ്രോഡക്ട്സ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് സമരങ്ങൾ.

കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്; ജൂലൈ 30ന് ഏകദിന പണിമുടക്ക് സമരം

ജൂലൈ എട്ട് മുതൽ 17 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ മലപ്പുറത്തെ കേരള ഗ്രാമീണ ബാങ്ക് ഹെഡ് ഓഫീസിനുമുന്നിൽ കോവിഡ് പ്രോടോകോൾ പാലിച്ച് ധർണ സംഘടിപ്പിക്കും. ജൂലൈ എട്ട്, 17 തീയതികളിൽ കേരള ഗ്രാമീണ ബാങ്കിന്റെ എല്ലാ റീജിയനൽ ഓഫീസുകൾക്കു മുന്നിലും ധർണ സംഘടിപ്പിക്കും. ജൂലൈ 30ന് ഏകദിന പണിമുടക്ക് സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു

വാർത്താസമ്മേളനത്തിൽ കെജിബി ഓഫീസർസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഗണേശൻ പി, ജില്ലാ സെക്രടറി ചാൾസ്‌, സംസ്ഥാന കമിറ്റി അംഗം ജിതിൻ പി വി, എംപ്ലോയീസ് യൂനിയൻ ജില്ലാ സെക്രടറി തൗഫീഖ് എസ്, ബി ഇ എഫ് ഐ ജില്ലാ സെക്രടറി ജയകുമാർ എം, കെ ജി ബി യു ജില്ലാ കമിറ്റി അംഗം മാധവൻ കെ എന്നിവർ സംബന്ധിച്ചു.


Keywords:  Kerala, News, Kasaragod, Top-Headlines, Bank, Employees, Protest, Press meet, Press Club, Kerala Gramina Bank employees go on strike; One day strike on July 30. < !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia