കാസർകോടിന് അനുവദിച്ച രണ്ട് കോടതികൾ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും; ജില്ലയിലെ രണ്ടാമത്തെ പോക്സോ കോടതി കാഞ്ഞങ്ങാട്ട്
Oct 30, 2020, 14:24 IST
കാസർകോട്: (www.kasargodvartha.com 30.10.2020) ജില്ലയിൽ അനുവദിച്ച രണ്ട് കോടതികൾ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുകയെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ (എം എ സി ടി), ഹൊസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) എന്നീ കോടതികളാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജ് എ എം ശഫീഖ് അധ്യക്ഷനാവും. തുടക്കത്തില്‍ രണ്ട് കോടതികളും പ്രത്യേക ദിവസങ്ങളില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഹൊസ്ദുര്‍ഗില്‍ പ്രവര്‍ത്തനം തുടങ്ങുന്ന പോക്‌സോ കോടതി ജഡ്ജിയായ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-രണ്ട് ജഡ്ജായ രാജന്‍ തട്ടിലിനും എം എ സി ടി ജഡ്ജായി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജിയായ ആര്‍ എല്‍ ബൈജുവിനുമായിരിക്കും അധികച്ചുമതല.
ജില്ലാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം നടക്കുന്നതോടെ ഈ കോടതികളില്‍ സ്ഥിരം ജഡ്ജിമാരെ നിയമിക്കും. പുതിയ കോടതികള്‍ വരുന്നതോടെ കേസുകള്‍ പെട്ടന്ന് തീര്‍പ്പാക്കാന്‍ സാധിക്കുമെന്നും നിലവില്‍ ഇത്തരം കേസുകള്‍ കൂടി കൈകാര്യം ചെയ്തിരുന്ന കോടതികളുടെ അധികഭാരം ഒഴിവാകുന്നതോടെ പ്രവര്‍ത്തനം സുഗമാകുമെന്നും ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജിമാരായ ടി കെ നിര്‍മല, രാജന്‍ തട്ടില്‍, സബ്ജഡ്ജ് എം സുഹൈബ്, അഡ്വ. എ സി അശോക് കുമാര്‍, അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Kanhangad, Case, Pocso, Court, Inauguration, Minister, Pinarayi-Vijayan, Top-Headlines, Kasargode Second Pocso Court Kanhangad; Inauguration Monday.