Found Dead | 4 മാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോടറി അടിച്ച യുവാവിനെ ബേകറി കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 3, 2024, 15:55 IST
കാസര്‍കോട്: (KasargodVartha) നാലുമാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോടറി അടിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി - ഭവാനി ദമ്പതികളുടെ മകന്‍ വിവേക് ഷെട്ടി(36)യെയാണ് സ്വന്തം ബേകറി കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ലോടറി അടിച്ചതില്‍ നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപയാണ് വിവേക് ഷെട്ടിക്ക് ലഭിച്ചതെന്നാണ് വിവരം.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasargod News, Youth, Won, Rs 70 Lakh, Lottery, Found Dead, Bakery, Shop, Police, Family, Young Man, Kasargod: Youth who won Rs 70 lakh lottery found dead.

ഇയാള്‍ക്ക് സാമ്പത്തിക പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആരതിയാണ് ഭാര്യ. ഏകമകന്‍ ആല്‍വി. സഹോദരങ്ങള്‍: പുനീത് ഷെട്ടി, വിദ്യ.