city-gold-ad-for-blogger
Aster MIMS 10/10/2023

Temple Trust | കാസർകോട്ട് ആദ്യം! പ്രമുഖ ക്ഷേത്രത്തിൻ്റെ ട്രസ്റ്റി ബോർഡ് അംഗമായി ഒരു വനിത നിയമിതയായി

പിലിക്കോട്: (KasargodVartha) രയരമംഗലം ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയായി മട്ടിലായിയിലെ മുൻ അധ്യാപിക പി സി പ്രസന്ന നിയമിതയായി. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന പരേതനായ ടി എസ്. തിരുമുമ്പിൻ്റെ മകളാണ്. ക്ഷേത്ര ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ട്രസ്റ്റി ബോർഡ് അംഗമായി നിയമിതയാകുന്നത്.
  
Temple Trust | കാസർകോട്ട് ആദ്യം! പ്രമുഖ ക്ഷേത്രത്തിൻ്റെ ട്രസ്റ്റി ബോർഡ് അംഗമായി ഒരു വനിത നിയമിതയായി

സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമിറ്റി അംഗം, മട്ടിലായി ശിവ ക്ഷേത്രം മാതൃസമിതി പ്രസിഡൻ്റ്, പാലാട്ട് തറവാട് മാതൃസമിതി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

നിയമാനുസൃതം ട്രസ്റ്റി ആകേണ്ടിയിരുന്ന പി സി വേണുഗോപാലൻ അടിയോടി വാർധക്യ സഹജമായ അസുഖം കാരണം അസൗകര്യം അറിയിച്ചത് കൊണ്ടാണ് പി സി പ്രസന്നയെ നിയമിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു വനിത പ്രമുഖ ക്ഷേത്രത്തിൻ്റെ ട്രസ്റ്റി ബോർഡ് അംഗമാകുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.


Keywords: Temple Trust, News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Kasargod: Woman appointed as member of board of trustees of prominent temple.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL