ഷീറ്റു രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിൻ്റെ സ്വർണ്ണവുമായി കാസർകോട് സ്വദേശി പിടിയിൽ
Sep 25, 2020, 12:08 IST
കരിപ്പൂർ: (www.kasargodvartha.com 25.09.2020) ഷീറ്റു രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിൻ്റെ സ്വർണ്ണവുമായി കാസർകോട് സ്വദേശി പിടിയിൽ. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് കോട്ടികുളം സ്വദേശി ഖാദറിന്റെ ഹാന്‍ഡ് ബാഗില്‍ നിന്നാണു 350 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. കാര്‍ഡ് ബോര്‍ഡ് ഷീറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
Keywords: Kerala, News, Kasaragod, Gold, Airport, Top-Headlines, Arrest, Natives, Kasargod resident arrested for trying to smuggle gold worth Rs 17 lakh in sheet form.