Morten Meldal | ഡെന്‍മാര്‍കില്‍ പരമ്പരാഗത ഉത്സവമില്ലെന്ന് നോബല്‍ സമ്മാന ജേതാവ് പ്രൊഫ. മോര്‍ട്ടന്‍ പി മെല്‍ഡല്‍, ആഫ്രികയില്‍ ഉണ്ടെന്ന് ഭാര്യ ഫാസിഡു സെന്റ് ഹിലാരി
Feb 10, 2024, 12:44 IST
ചന്തേര: (KasargodVartha) ഡെന്‍മാര്‍കില്‍ പരമ്പരാഗത ഉത്സവമില്ലെന്ന് നോബല്‍ സമ്മാന ജേതാവ് പ്രൊഫ. മോര്‍ട്ടന്‍ പി മെല്‍ഡല്‍. ആഫ്രികയില്‍ ഉണ്ടെന്ന് ഭാര്യ ഫാസിഡു സെന്റ് ഹിലാരി. 22 വര്‍ഷത്തിനുശേഷം പെരുങ്കളിയാട്ടം നടക്കുന്ന ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രസന്നിധിയിലെത്തിയ നോബല്‍ സമ്മാന ജേതാവ് ഡെന്‍മാര്‍കിലെ പ്രൊഫ. മോര്‍ട്ടന്‍ പി മെല്‍ഡലിന്റെയും ഭാര്യ ആഫ്രികന്‍ വംശജയായ ഫാസിഡു സെന്റ് ഹിലാരിയുടെയും അഭിപ്രായമാണിത്.
ദൈവത്തിന്റെ നാടെന്നതിന്റെ പൊരുളെന്തെന്ന് ഈ മെഗാ ഫെസ്റ്റിവലില്‍ നിന്നും അറിയുന്നുവെന്ന് അവര്‍ പറഞ്ഞു. പെരുങ്കളിയാട്ട വേദിയിലെ മീഡിയ മുറിയില്‍ ഇവര്‍ക്ക് നല്‍കിയ സ്വീകരണത്തിലാണ് ഇരുവരും തങ്ങളുടെ സന്തോഷം അറിയിച്ചുകൊണ്ട് ഇക്കാര്യം പറഞ്ഞത്.
2022 ല്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇദ്ദേഹം 36 -മത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തുവാന്‍ എത്തിയതായിരുന്നു. ക്ലിക് കെമിസ്ട്രിയുടെയും ബയോ ഓര്‍തോഗണല്‍ കെമിസ്ട്രിയുടെയും വികസനത്തിന് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ വലുതായിരുന്നു. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലും കോപന്‍ഹേഗന്‍ യൂനിവേഴ്‌സിറ്റിയിലും പ്രൊഫസറായിരുന്നു അദ്ദേഹം.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasargod New, Muchilot Bhagavathi, Nobel Laureate, Prof. Morten P Meldal, Wife, Cassidy St. Hilary, Temple, Festivals, Chandera News, Kasargod: Nobel Laureate Prof. Morten P Meldal and his wife Cassidy St. Hilary about temple festivals.