city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

കാസര്‍കോട്: (www.kasargodvartha.com 21/03/2017) പ്രകോപനമില്ലാത്ത നടന്ന മദ്രസ അധ്യാപകനായ റിയാസിന്റെ (30) അറും കൊലയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കാസര്‍കോട്ടെ ജനങ്ങള്‍. പഴയ ചൂരിയിലെ ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ അധ്യാപകനായ റിയാസിനെ തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അതിനിടെ കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. കൊലയാളികള്‍ ജില്ല വിട്ട് പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും പോലീസ് സ്വീകരിച്ചിട്ടുണ്ട്. സംഭവം നടന്നയുടന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളടക്കം പരിശോധിച്ചിരുന്നു.  www.kasargodvartha.com

തിങ്കളാഴ്ച അര്‍ധ രാത്രി തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഖത്തീബ് ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ അക്രമി സംഘം കല്ലേറ് നടത്തുകയായിരുന്നു. ഇതോടെ ഖത്തീബ് മുറിയോട് ചേര്‍ന്നുള്ള വഴിയിലൂടെ പള്ളിക്കകത്ത് കയറി ചിലര്‍ പള്ളി ആക്രമിക്കുന്നതായി മൈക്കിലൂടെ വിളിച്ചു പറഞ്ഞു. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ റിയാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

എട്ട് വര്‍ഷത്തോളമായി ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ ജോലി ചെയ്ത് വരികയായിരുന്ന റിയാസിന് ഏതെങ്കിലും ശത്രുക്കള്‍ ഉള്ളതായി ആര്‍ക്കും അറിയില്ല. ഏതെങ്കിലും ഗൂഢ ഉദ്ദേശ്യത്തിന്റെ പേരിലാകാം കൊലപാതകമെന്ന സംശയമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നേരത്തെ വലിയ രീതിയിലുള്ള സംഘര്‍ഷം നടന്ന പ്രദേശമാണ് ഓള്‍ഡ് ചൂരി, ചൂരി പ്രദേശങ്ങള്‍. എന്നാല്‍ ഇതിന് ശേഷം വര്‍ഷങ്ങളായി സമാധാനം നിലനില്‍ക്കുകയാണ് ഇവിടെ. www.kasargodvartha.com

ഇതിനിടയിലുണ്ടായ മൃഗീയമായ കൊലപാതകം ജനങ്ങളെയാകെ ഞെട്ടിച്ചു. രണ്ട് ദിവസം മുമ്പ് ഈ പ്രദേശത്ത് രാത്രി ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നതിനിടെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വാള്‍ വീശി ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പോലീസ് പോലും ഇതിന് ദൃക്‌സാക്ഷികള്‍ ആയിരുന്നുവെന്നും ഭയം കാരണം പോലീസിനും ആയുധധാരികളെ പിടിക്കാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് എ ആര്‍ ക്യാമ്പില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.  www.kasargodvartha.com

ഭീഷണി സംബന്ധിച്ച് കാളിയങ്കാട് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൗക്കത്ത് കളിയങ്കാട് കാസര്‍കോട് ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആയുധ ധാരികള്‍ എത്തിയെന്ന് കരുതുന്ന ഒരു ബൈക്ക് പിടികൂടിയിരുന്നതായും വിവരമുണ്ട്. ഈ ബൈക്ക് മോഷ്ടിച്ചതാണെന്നും സൂചനയുണ്ടായിരുന്നു. ഈ സംഭവം നടന്നതിന് പിന്നാലെയുണ്ടായ കൊലപാതകമായതിനാല്‍ പോലീസ് ഈ നിലയ്ക്കുള്ള അന്വേഷണവും ആരംഭിച്ചതായി സൂചനയുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.

ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാന്‍, ഐ ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട്ടെത്തി ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രണ്ടില്‍ കൂടുതല്‍ പേര്‍ കൊലയാളി സംഘത്തില്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ബൈക്കിലാണ് പ്രതികള്‍ എത്തിയതെന്നും സംശയിക്കുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സൈബര്‍ സെല്ലും അന്വേഷണങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.

Related News: 

മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്

മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

Keywords : Kasaragod, Murder, Teacher, Police, Investigation, Riyas, Accused, Madrasa Teacher, Kasargod murder; natives shocked. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia