city-gold-ad-for-blogger

കാസര്‍കോട് നഗരസഭ വീണ്ടും കുരുക്കില്‍; ഭവനപുനരുദ്ധാരണ പദ്ധതിക്ക് പിന്നാലെ ഭവനനിര്‍മാണ പദ്ധതിയിലും ക്രമക്കേട്; സിഡിഎസ് മെമ്പര്‍ സെക്രട്ടറിക്കെതിരെയും ഓവര്‍സീയര്‍ക്കെതിരെയും വിജിലന്‍സ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 27.01.2017) നഗരസഭയിലെ ഭവനപുനരുദ്ധാരണ പദ്ധതിയിലെ ക്രമക്കേടിന് പിന്നാലെ 25 പേര്‍ക്ക് വീട് നിര്‍മിക്കാനുള്ള പദ്ധതിയിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ സിഡിഎസ് മെമ്പര്‍ സെക്രട്ടറിക്കെതിരെയും ഓവര്‍സീയര്‍ക്കെതിരെയും വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ സിഡിഎസ് മെമ്പര്‍ സെക്രട്ടറി പയ്യന്നൂര്‍ വെള്ളൂരിലെ കെ പി രാജഗോപാല്‍, ഓവര്‍സീയര്‍ പ്രിയ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്.

2014-15, 2015-16 എന്നീ സാമ്പത്തീക വര്‍ഷത്തില്‍ 66 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ വീട് നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപയാണ് നഗരസഭ നീക്കിവെച്ചത്. 25 പേര്‍ക്ക് രണ്ട് ലക്ഷം വീതമാണ് നല്‍കാന്‍ തീരുമാനിച്ചത്. അഞ്ച് ഗഡുക്കളായി തുക വിതരണം ചെയ്യണമെന്നാണ് നിയമം. എന്നാല്‍ വീടിന്റെ തറ പോലും കെട്ടാതെ നഗരസഭയുടെ മുഴുവന്‍ സാമ്പത്തീക സഹായവും സ്വീകരിച്ചതായി വിജിലന്‍സിന്റെ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കാസര്‍കോട് നഗരസഭ വീണ്ടും കുരുക്കില്‍; ഭവനപുനരുദ്ധാരണ പദ്ധതിക്ക് പിന്നാലെ ഭവനനിര്‍മാണ പദ്ധതിയിലും ക്രമക്കേട്; സിഡിഎസ് മെമ്പര്‍ സെക്രട്ടറിക്കെതിരെയും ഓവര്‍സീയര്‍ക്കെതിരെയും വിജിലന്‍സ് കേസെടുത്തു


വാര്‍ഡ്-ഗ്രാമ സഭകള്‍ ചേരുകയോ ഗുണഭോക്താക്കളെ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. ഭവനപദ്ധതിയിലുള്‍പ്പെട്ടവരുടെ ലിസ്റ്റ് നഗരസഭ കൗണ്‍സില്‍ അംഗീകരിക്കേണ്ടതുണ്ടെങ്കിലും ആര്‍ക്കെല്ലാം സഹായം അനുവദിക്കാനാണ് നഗരസഭ തീരുമാനം എടുത്തതെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പി രഘുരാമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വീട് നിര്‍മിക്കുന്നതിനുള്ള നഗരസഭയുടെ സഹായം സ്വീകരിച്ച് രണ്ട് നില വീട് പണിതവരും 140 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വീട് നിര്‍മിച്ചവരും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ഭര്‍ത്താവിന് വീടുണ്ടായിരിക്കെ ഭാര്യയുടെ പേരില്‍ വീട് നിര്‍മാണത്തിന് സഹായം അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അഴിമതി വിരുദ്ധകൂട്ടായ്മയായ ജിഎച്ച്എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കൂടുതല്‍ അന്വേഷണത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി സൂചിപ്പിച്ചു. അനധികൃതമായാണ് പലരും സഹായം കൈപ്പറ്റിയതെന്നും വിജിലന്‍സിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പദ്ധതി തുകയായ 50 ലക്ഷത്തില്‍ 40.50 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞതായി വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Kasaragod-Municipality, CDS, case, Top-Headlines, Investigation, Vigilance, GHM, DYSP, Ward, Grama sabha, Kasargod Municipality: Vigilance case against CDS secretary and overseer

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia