city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താനും കാസർകോട്ടെ രണ്ട് കോൺഗ്രസ് നേതാക്കളും തമ്മിൽ ട്രെയിനിൽ വാക്കേറ്റവും കൈയാങ്കളിയും; റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2021) കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താനും ജില്ലയിലെ കോൺഗ്രസ് നേതാക്കളും തമ്മിൽ ട്രെയിനിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.

പാർലമെന്റ് 'സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എയർപോർടിലേക്ക് മാവേലി എക്സ്പ്രസിൽ ഞായറാഴ്ച വൈകീട്ടോടെ യാത്ര ചെയ്യുകയായിരുന്നു കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ.

ഇതേസമയം എ സി കോചിൽ കയറി വന്ന പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവർ അസഭ്യവർഷം നടത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുകയായിരുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ കാസർകോട് വാർത്തയോട് പറഞ്ഞു.

കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്‌റഫ്, കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ എന്നിവരുമായി കോചിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൈയേറ്റത്തിന് മുതിർന്നതെന്നും എം പി പറഞ്ഞു. കെപിസിസി സെക്രടറി ബാലകൃഷ്ണൻ പെരിയയും എം പിക്ക് ഒപ്പമുണ്ടായിരുന്നു.

ഇവരെ തടയാൻ ശ്രമിച്ചപ്പോൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് എടുത്തുചാടി ഓടുകയായിരുന്നുവെന്നും എം പി പറഞ്ഞു.

കണ്ണൂർ റെയിൽവേ പൊലീസ് എംപി യുടെയും, സഹയാത്രക്കാരുടെയും മൊഴി എടുത്തു. പദ്മരാജൻ ഐങ്ങോത്തിനെതിരെയും അനിൽ വാഴുന്നോറടിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് റെയിൽവേ എസ്പി അറിയിച്ചു.

കെപിസിസി ഓഫീസിൽ നിന്നും പത്മരാജൻ ചില രേഖകൾ ആരുമറിയാതെ എടുത്ത് കൊണ്ടുപോയെന്ന തരത്തിൽ എം പി ഒരു കോൺഗ്രസ് നേതാവിനോട് പറഞ്ഞുവെന്നതാണെത്രെ പ്രശ്നങ്ങൾക്ക് കാരണം.

കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താനും കാസർകോട്ടെ രണ്ട് കോൺഗ്രസ് നേതാക്കളും തമ്മിൽ ട്രെയിനിൽ വാക്കേറ്റവും കൈയാങ്കളിയും; റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

അതേ സമയം രാജ് മോഹൻ ഉണ്ണിത്താനും ബാലകൃഷ്ണൻ പെരിയയും ചേർന്ന് തങ്ങളെ ട്രെയിനിൽ വെച്ച് മർദിക്കുകയായിരുന്നുവെന്ന് പദ്മരാജൻ ഐങ്ങോത്തും അനിൽ വാഴുന്നോറോടിയും പറയുന്നു.

രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞ ഒരു കാര്യം ചോദിച്ചറിയാൻ പോയ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആയ തന്നെ ബാലകൃഷ്ണൻ പെരിയയും എം പിയും കൂടി മർദിക്കുകയും

തങ്ങളുടെ പേരിൽ കേസ് കൊടുക്കുകയുമാണ് ചെയ്തത്. സി പി ഐ നേതാവും മുൻ മന്ത്രിയുമായ ചന്ദ്രശേഖരനെ സാക്ഷിയാക്കിയാണ് കേസ് കൊടുത്തിരിക്കുന്നതെന്നും ഇവർ പറയുന്നു.




Keywords:  News, Kanhangad, Kasaragod, Train, Rajmohan Unnithan, Police, case, Kasargod MP Rajmohan Unnithan, Kasargod MP Rajmohan Unnithan and district Congress leaders were involved in a scuffle on a train.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia