Fire Accident | കാസര്‍കോട് നഗരത്തിലെ 2 കടകളില്‍ വന്‍ തീപ്പിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം
Feb 22, 2024, 10:49 IST
കാസര്‍കോട്: (KasargodVartha) നഗരത്തിലെ രണ്ട് കടകളില്‍ വന്‍ തീപ്പിടിത്തം. 15 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം. വ്യാഴാഴ്ച (22.02.2024) രാവിലെ ഒമ്പത് മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രണ്ട് കടകളിലാണ് തീപ്പിടിത്തം ഉണ്ടായത്.
കാസര്‍കോട് സ്വദേശിനിയായ സഊദ അക്ബറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഒാടുമേഞ്ഞ കെട്ടിടം. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഉളിയത്തടുക്ക ബദരിയ നഗറിലെ അശ്‌റഫിന്റെ ചവിട്ടിയും മറ്റും വില്‍ക്കുന്ന 'എന്‍എ മാറ്റ് സെന്റര്‍' കടയിലും, തൊട്ടടുത്ത വാചും മൊബൈലും വില്‍ക്കുന്ന 'സാന്യോ' തളങ്കരയിലെ മനാഫിന്റെ കടയിലുമാണ് തീപ്പിടിത്തം ഉണ്ടായത്.
മൊബൈല്‍ കടയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ മനാഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അശ്‌റഫിന്റെ മാറ്റ് സെന്റര്‍ പൂര്‍ണമായും കത്തി ചാമ്പലായി. 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അശ്‌റഫും പറഞ്ഞു.
രാവിലെ കടകള്‍ തുറക്കുന്നതിന് മുമ്പാണ് തീപ്പിടിത്തം സംഭവിച്ചത്. ഷോട്‌സര്‍ക്യൂടാണ് കാരണമായതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേനാവിഭാഗവും പൊലീസും ചേര്‍ന്ന് ജനങ്ങളുടെ സഹായത്തോടെ റോഡ് ഗതാഗതം തടഞ്ഞ് അരമണിക്കൂറിനകം തന്നെ തീ അണച്ചതിനാല്‍ മറ്റ് കടകളിലേക്ക് അഗ്നിബാധ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു.
നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. മാറ്റ് കടയായത് കൊണ്ട് പുകപടലം നഗരത്തില്‍ നിറഞ്ഞിരുന്നു. വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ച് വിട്ടാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.
< !- START disable copy paste -->