Search Continues | 'സുഹൃത്തിന് സന്ദേശം അയച്ച ശേഷം ആളുകള്‍ നോക്കി നില്‍ക്കെ കാര്‍ നിര്‍ത്തി വ്യാപാരിയായ യുവാവ് പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടി'; തിരച്ചില്‍ തുടരുന്നു
കാസര്‍കോട്: (KasargodVartha) സുഹൃത്തിന് സന്ദേശമയച്ച ശേഷം ആളുകള്‍ നോക്കി നില്‍ക്കെ കാര്‍ നിര്‍ത്തി വ്യാപാരിയായ യുവാവ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയതായി പൊലീസ്. വെള്ളിയാഴ്ച (24.11.2023) രാവിലെ 7.30 മണിയോടെ ചന്ദ്രഗിരി പാലത്തിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും എത്തി കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
കാസര്‍കോട് നഗരത്തിലെ വ്യാപാരിയാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. ഇദ്ദേഹം വന്ന ഹോന്‍ഡാ സിറ്റി കാര്‍ പാലത്തിന് സമീപം നിര്‍ത്തിയാണ് പുഴയില്‍ ചാടിയതെന്നാണ് പൊലീസ് പറയുന്നത്. മൊബൈലും മറ്റും കാറില്‍ തന്നെ വച്ചിരുന്നു. സമീപത്തായി ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.
നാട്ടുകാരും തിരച്ചിന് ഇറങ്ങിയിട്ടുണ്ട്. നിരവധിയാളുകള്‍ വിവരമറിഞ്ഞ് പാലത്തിന് സമീപം എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും നല്ല അടിയൊഴുക്കുള്ള സ്ഥലത്താണ് യുവാവ് ചാടിയിരിക്കുന്നതും പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kerala News, Top-Headlines, River, Fell, Police, Search, Kasargod, Trader, Kasargod: Man fell into the river; Search continues.