Seized | കാസര്‍കോട്ട് നിരോധിത വല ഉപയോഗിച്ച് മീന്‍ പിടിച്ച 4 ബോടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു; കര്‍ശന നടപടിയെന്ന് അധികൃതര്‍
Sep 14, 2023, 12:19 IST
നീലേശ്വരം: (www.kasargodvartha.com) കാസര്‍കോട്ട് നിരോധിത വല ഉപയോഗിച്ച് മീന്‍ പിടിച്ച നാലു ബോടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാസര്‍കോട് ഫിഷറീസ് ഉദ്യോഗസ്ഥര്‍ അഴിത്തല, ബേക്കല്‍, ഷിറിയ എന്നീ കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തിയിയ സംയുക്ത പട്രോളിംഗിലാണ് നിരോധിതവല ഉപയോഗിച്ച് മീന്‍പിടിച്ചിരുന്ന നാല് ബോടുകള്‍ പിടികൂടിയത്.
കോഴിക്കോട് ബേപ്പൂരിലുള്ള തൗഫിക്ക്, പുതിയാപ്പയിലുള്ള വിഷ്ണുമായ, മംഗലാപുരത്തുള്ള അല്‍ ജസീറ, അസൂമര്‍ എന്നീ ബോടുകളാണ് കാസര്‍കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി സുരേന്ദ്രന്റെ നേതൃത്തത്തില്‍ പിടികൂടിയത്. ബുധനാഴ്ച (13.09.2023) സന്ധ്യയ്ക്ക് 6.30 ന് തുടങ്ങിയ പട്രോളിംഗില്‍ രാത്രി - 9.30 മണിയോടെ കാഞ്ഞങ്ങാട് കടപ്പുറത്തിന് അഞ്ച് നോടികല്‍ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ബോടുകള്‍ പിടികൂടിയത്.

പിടികൂടിയ ബോടുകള്‍ രാത്രി 12.30 മണിയോടെ തൈക്കടപ്പുറത്ത് എത്തിച്ചു. മറൈന്‍ എന്‍ ഫോഴ്‌സ്‌മെന്റ് എസ് സി പി ഒ വിനോദ് കുമാര്‍, അഴിത്തല കോസ്റ്റല്‍ സി പി ഒ സുകേഷ് കുമാര്‍, ഹോം ഗാഡ് രാജേഷ്, ബേക്കല്‍ കോസ്റ്റല്‍ സി പി ഒ രജ്ഞിത്ത്, സജിത്ത്, ഷിറിയ കോസ്റ്റല്‍ സി പി ഒ പ്രദീപ് കുമാര്‍, സി ഡബ്‌ള്യു രൂപേഷ്, ഫിഷറീസ് റസ്‌ക്യൂ ഗാര്‍ഡുമാരായ മനു, ശിവകുമാര്‍, അജീഷ്, ധനീഷ്, സമീര്‍, ഡ്രൈവര്‍മാരായ നാരായണന്‍, സതീശന്‍ എന്നിവര്‍ ബോട് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പിടികൂടിയ ബോടുകള്‍ക്കും ഉടമകള്‍ക്കുമെതിരെ നിയമാനുസരണമുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരോധിത വലകള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം മീന്‍പിടുത്ത രീതിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.