city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Theft cases | കാസർകോട്ട് മോഷണ കേസുകൾ വർധിക്കുന്നു; കൂടുതൽ കുറ്റകൃത്യങ്ങൾക്ക് പിന്നിലും അന്യസംസ്ഥാന തൊഴിലാളികളെന്ന് സൂചന; പൊലീസ് പട്രോളിംഗ് ശക്തമാക്കി

കാസർകോട്: (www.kasargodvartha.com) നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണ കേസുകൾ വർധിക്കുന്നു. വീട് കുത്തിത്തുറന്ന് നിരവധി കവർച്ചകളാണ് അടുത്തിടെയായി നടന്നത്. ഏറ്റവും ഒടുവിൽ മഞ്ചത്തടുക്കയിലെ സൈനബിന്റെ വീട് കുത്തിത്തുറന്ന് ഒന്നരപവൻ സ്വർണാഭരണവും 3500 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവം.

Theft cases | കാസർകോട്ട് മോഷണ കേസുകൾ വർധിക്കുന്നു; കൂടുതൽ കുറ്റകൃത്യങ്ങൾക്ക് പിന്നിലും അന്യസംസ്ഥാന തൊഴിലാളികളെന്ന് സൂചന; പൊലീസ് പട്രോളിംഗ് ശക്തമാക്കി

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഉളിയത്തടുക്ക ഷിറിബാഗിലുവിലെ അബ്ദുല്‍ ഹാരിസിന്റെ വീടിന്റെ പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ആറര പവന്‍ സ്വര്‍ണവും 4,000 രൂപയും കവര്‍ച്ച ചെയ്തു. കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന വാഹനങ്ങൾ, പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾ കവർച്ച ചെയ്തതായുള്ള പരാതിയും നിത്യസംഭവമാണ്.

മോഷണം പെരുകുന്ന സാഹചര്യത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് സ്വത്തുവകകള്‍ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ ഏറെയും. സ്വര്‍ണവും പണവുമാണ് കൂടുതലും നഷ്ടപ്പെടുന്നത്. ഒട്ടുമിക്ക കേസുകളിലും അന്വേഷണം എത്തി നില്‍ക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാര്‍ടേഴ്സ് ഉടമകളും വീട്ടുടമകളും അവരുടെ ഫോടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പെടെയുള്ള വ്യക്തമായ രേഖകള്‍ സഹിതം വിവരങ്ങള്‍ പൊലീസില്‍ സമര്‍പിക്കണമെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതക ശ്രമം, ലഹരിക്കടത്ത്, മോഷണം, പീഡനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടുന്നതെന്ന് പൊലീസ് പറയുന്നു.

പമ്പ് ഹൗസുകളിലും മറ്റും ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവർക്കും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലഹരിക്കടിപ്പെട്ടവരും മോഷണങ്ങൾക്ക് പിന്നിലുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കവർച്ച വർധിക്കുന്ന സാഹചര്യത്തിൽ പട്രോളിംഗ് ശക്തമാക്കിയതായി കാസർകോട് ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

Theft cases | കാസർകോട്ട് മോഷണ കേസുകൾ വർധിക്കുന്നു; കൂടുതൽ കുറ്റകൃത്യങ്ങൾക്ക് പിന്നിലും അന്യസംസ്ഥാന തൊഴിലാളികളെന്ന് സൂചന; പൊലീസ് പട്രോളിംഗ് ശക്തമാക്കി

Keywords:  Theft, Kasaragod, Crime, Police, Investigation, Migrant Workers, Case, FIR, Patrolling, Kasaragod: Theft cases are increasing.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia