Arts Fest | സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികവ് കാട്ടി കാസർകോട്ടെ പ്രതിഭകൾ; പോയിന്റ് നിലയിൽ ജില്ല 10-ാമത്; അറബിക്, സംസ്കൃതം വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം
Jan 8, 2024, 22:01 IST
കാസർകോട്: (KasargodVartha) കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാസർകോട്ടെ പ്രതിഭകൾ കാഴ്ചവച്ചത് മികച്ച പ്രകടനം. പോയിന്റ് നിലയിൽ പത്താം സ്ഥാനത്താണ് കാസർകോട്. കിരീടം നേടിയ കണ്ണൂര്‍ 952 പോയിന്റ് സ്വന്തമാക്കിയപ്പോൾ കോഴിക്കോടിന് 949 ഉം പാലക്കാടിന് 938 ഉം പോയിന്റാണ് ലഭിച്ചത്. തൃശൂര്‍ (925), മലപ്പുറം (913), കൊല്ലം (910), എറണാകുളം (899), തിരുവനന്തപുരം (870), ആലപ്പുഴ (852), കാസര്‍കോട് (846), കോട്ടയം (837), വയനാട് (818), പത്തനംതിട്ട (774), ഇടുക്കി (730) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
ഹൈസ്‌കൂൾ വിഭാഗത്തിൽ 416 പോയിന്റുകളും ഹയർ സെകൻഡറി വിഭാഗത്തിൽ 430 പോയിന്റുകളും കാസർകോടിന് ലഭിച്ചു. ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ 93 പോയിന്റോടെ പാലക്കാടിനൊപ്പം രണ്ടാം സ്ഥാനവും കാസർകോട് പങ്കിട്ടു. 95 പോയിന്റ് വീതം നേടിയ മലപ്പുറവും കണ്ണൂരുമാണ് ഒന്നാം സ്ഥാനത്ത്. സംസ്കൃതം വിഭാഗത്തിലും കാസർകോടിന് രണ്ടാം സ്ഥാനം ലഭിച്ചു. കാസർകോട്, കണ്ണൂർ, കോട്ടയം ജില്ലകൾ 93 പോയിന്റ് വീതം നേടി രണ്ടാമത് എത്തിയപ്പോൾ 95 പോയിന്റ് വീതം നേടിയ പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകൾ ഈ വിഭാഗത്തിൽ ചാംപ്യന്മാരായി.
സ്‌കൂളുകളില്‍ കാഞ്ഞങ്ങാട് ദുർഗ ഹയർ സെകൻഡറി സ്‌കൂൾ (79 പോയിന്റ്) ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് പത്താം സ്ഥാനത്തുമാണ്. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂൾ (68 പോയിന്റ്), നീലേശ്വരം രാജാസ് ഹയർ സെകൻഡറി സ്‌കൂൾ (66 പോയിന്റ്) എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു. പരിമിതികൾക്കുള്ളിലും ജില്ലയിലെ പ്രതിഭകൾക്ക് മികവ് കാട്ടാനായത് അഭിമാനമായി.
Keywords: News, Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, School-Arts-Fest, Kasaragod: Talents performed well in state school arts festival.