city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Republic Day | കാസർകോട്ട് റിപബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിക്കും; പരേഡിൽ മന്ത്രി ആർ ബിന്ദു അഭിവാദ്യം സ്വീകരിക്കും

കാസർകോട്: (KasargodVartha) ജില്ലയില്‍ റിപ്പബ്ലിക് ദിനം വര്‍ണ്ണാഭമായി ആഘോഷിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ ഉന്നത വിദ്യാഭ്യാസം സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിവാദ്യം സ്വീകരിക്കും. കാസര്‍കോട് ജില്ല ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികളൊരുക്കും. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും.

Republic Day | കാസർകോട്ട് റിപബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിക്കും; പരേഡിൽ മന്ത്രി ആർ ബിന്ദു അഭിവാദ്യം സ്വീകരിക്കും

ലോക്കല്‍ പോലീസ്, വനിത പൊലീസ്, സായുധ പോലീസ് എക്സൈസ്, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, എന്‍.സി.സി നേവല്‍ വിങ്, എന്‍.സി.സി എയര്‍ വിങ്, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ആപ്തമിത്ര സിവില്‍ ഡിഫന്‍സ്, നവോദയ സ്‌കൂള്‍, ജയ്മാത സ്‌കൂള്‍ എന്നിവരുടെ ബാന്‍ഡ് സംഘം എന്നിവ പരേഡിന്റെ ഭാഗമാകും. ജനുവരി 26ന് രാവിലെ 7.30ന് പ്ലാറ്റൂണുകള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അണിനിരക്കും. പരേഡിന് ശേഷം കലാപരിപാടികള്‍ അരങ്ങേറും.

സ്വാതന്ത്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.

Keywords: News, Kerala, Kasaragod, Republic Day, Malayalam News, Muncipal Stadium, Parade, Kasaragod: Republic Day will celebrate in colorful way.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia