city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police | അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവർ വ്യക്തമായ രേഖകൾ സമർപിക്കണമെന്ന് കാസർകോട് പൊലീസ്; 'ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾ നടന്നാൽ വീട്ടുടമകൾ മറുപടി പറയേണ്ടി വരും'

കാസർകോട്: (www.kasargodvartha.com) അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാർടേഴ്‌സ് ഉടമകളും വീട്ടുടമകളും അവരുടെ ഫോടോ പതിച്ച തിരിച്ചറിയൽ കാർഡും ആധാർ കാർഡും ഉൾപെടെയുള്ള വ്യക്തമായ രേഖകൾ പൊലീസിൽ സമർപിക്കണമെന്ന് കാസർകോട് ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി അജിത്ത് കുമാർ അറിയിച്ചു. ഇത്തരം രേഖകൾ സമർപിച്ചില്ലെങ്കിൽ അതിഥി തൊഴിലാളികൾ കുറ്റകൃത്യങ്ങൾ ചെയ്‌താൽ വീട്ടുടമസ്ഥരും പ്രതിയാകുമെന്ന് അദ്ദേഹം കാസർകോട് വാർത്തയോട് പറഞ്ഞു.

Police | അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവർ വ്യക്തമായ രേഖകൾ സമർപിക്കണമെന്ന് കാസർകോട് പൊലീസ്; 'ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾ നടന്നാൽ വീട്ടുടമകൾ മറുപടി പറയേണ്ടി വരും'

കഴിഞ്ഞ ദിവസം ആലുവയിലുണ്ടായ അഞ്ചുവയസുകാരിയുടെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അറിയിപ്പ്. നിരവധി കേസുകളിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപെട്ടതായി റിപോർടുകൾ ലഭിക്കുന്നുണ്ട്. മൊബൈൽ ഫോൺ മോഷണം മുതൽ പീഡനം, കവർച, പിടിച്ചുപറി, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിലും ഇവർ പങ്കാളിയാവുന്നുണ്ടെന്നും കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏതാണ്ട് രണ്ടായിരത്തോളം അതിഥി തൊഴിലാളികൾ താമസിക്കുന്നതായാണ് കണക്കാക്കുന്നതെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.



പലരും യാതൊരു രേഖകളും ഇല്ലാതെയാണ് ഇവിടെ കഴിയുന്നത്. അതിഥി തൊഴിലാളികൾ നാടിന്റെ വികസനത്തിൽ പങ്കാളികൾ ആണെങ്കിലും പല വിധ കുറ്റകൃത്യങ്ങളിലും പലരും പങ്കാളിയാവുന്നുണ്ട്. പല കേസുകളിലും ഇത്തരക്കാരെ തിരിച്ചറിയാൻ സാധിക്കാതെ വരുന്നുണ്ട്. ഇപ്പോൾ പലയിടങ്ങളിലും താമസിക്കുന്നവർ ഒരു രേഖയുമില്ലാതെയാണ് കഴിയുന്നത്. ഇത്തരം സാഹചര്യം വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. അതിഥി തൊഴിലാളികൾ കുറ്റകൃത്യങ്ങളിൽ പങ്കാളികളായാൽ വ്യക്തമായ രേഖകൾ ശേഖരിക്കാതെ താമസിപ്പിക്കുന്ന വീട്ടുടമസ്ഥരെയും കേസുകളിൽ പ്രതിയാക്കാനുള്ള വകുപ്പുകൾ നിലനിൽക്കുന്നുണ്ട്.

Police | അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവർ വ്യക്തമായ രേഖകൾ സമർപിക്കണമെന്ന് കാസർകോട് പൊലീസ്; 'ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾ നടന്നാൽ വീട്ടുടമകൾ മറുപടി പറയേണ്ടി വരും'

ഇക്കാര്യങ്ങൾ മനസിലാക്കി അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവർ രേഖകൾ ശേഖരിക്കുകയും അവ പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കാൻ തയ്യാറാവുകയും വേണം. ഇത് ഒരു മുന്നറിയിപ്പ് എന്ന നിലക്കല്ലാതെ ഒരു അവബോധം എന്ന നിലയിൽ കണ്ട് സഹകരിക്കണമെന്നും ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും എല്ലാവരും ഈ നടപടിയുമായും സഹകരിക്കണമെന്നും പി അജിത്ത് കുമാർ കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Police, Migrant Workers, Documents, Robbery, Kasaragod police informed that those who accommodate migrant workers should submit documents.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia