city-gold-ad-for-blogger

Collector | കാസർകോട് സ്വദേശി എൻ ദേവീദാസനെ കൊല്ലം കലക്ടറായി നിയമിച്ചു

കാസർകോട്: (KasargodVartha) തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി എൻ ദേവീദാസനെ കൊല്ലം കലക്ടറായി നിയമിച്ചു. ദേവിദാസൻ ഇപ്പോൾ നീലേശ്വരത്താണ് താമസം. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരിക്കെയാണ് ദേവിദാസിനെ കൊല്ലം കലക്ടറായി മന്ത്രിസഭ നിയമിച്ചിരിക്കുന്നത്.

Collector | കാസർകോട് സ്വദേശി എൻ ദേവീദാസനെ കൊല്ലം കലക്ടറായി നിയമിച്ചു

ഏറെക്കാലം കാസർകോട് എ ഡി എം ആയി മികച്ച പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കണ്ണൂർ ഇലക്ഷൻ ഡെപ്യൂടി കലക്ടറായിരിക്കെയാണ് എൻ ദേവീദാസിന് ഐഎഎസ് പദവി ലഭിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇലക്ഷൻ ഡെപ്യൂടി കലക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു.

Collector | കാസർകോട് സ്വദേശി എൻ ദേവീദാസനെ കൊല്ലം കലക്ടറായി നിയമിച്ചു

കാഞ്ഞങ്ങാട്, തളിപ്പറമ്പ് ആർഡിഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. റവന്യൂ റികവറി ഡെപ്യൂടി കലക്ടറായും പ്രവർത്തിച്ചിരുന്നു. കാസർകോട് ജില്ലാ കലക്ടറുടെ താത്കാലിക ചുമതലയും ഒന്നിലധികം തവണ വഹിച്ചിട്ടുണ്ട്. മടിക്കൈ ഗവ. ഹയർ സെകൻഡറി സ്‌കൂൾ അധ്യാപിക ജീജയാണ് ഭാര്യ. മക്കൾ: ചൈത്രക് ദേവ്, ദേവിക മിത്ര (ഇരുവരും വിദ്യാർഥികൾ).

Keywords: News, Kerala, Kasaragod, Collector, Nileswaram, ADM, Kasaragod native N Devidasan appointed as Kollam Collector. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia