city-gold-ad-for-blogger

Resigned | ഒടുവിൽ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീർ രാജിവച്ചു; ഒപ്പം കൗൺസിലർ സ്ഥാനവും വേണ്ടെന്ന് വെച്ചു

കാസര്‍കോട്: (KasargodVartha) നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ബുധനാഴ്ച ഉച്ചയോടെ രാജിവെച്ചു. നഗരസഭാ സെക്രടറി ജസ്റ്റിൻ മുമ്പാകെയാണ് മുനീർ രാജിക്കത്ത് നൽകിയത്. ഇതോടൊപ്പം കൗൺസിലർ സ്ഥാനവും രാജിവെച്ചുള്ള കൊണ്ടുള്ള കത്തും നൽകിയിട്ടുണ്ട്. തളങ്കര ഖാസിലൈൻ വാർഡ് കൗൺസിലർ സ്ഥാനമാണ് ചെയർമാൻ സ്ഥാനത്തോടൊപ്പം മുനീർ രാജിവെച്ചിരിക്കുന്നത്. ഇതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.

Resigned | ഒടുവിൽ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീർ രാജിവച്ചു; ഒപ്പം കൗൺസിലർ സ്ഥാനവും വേണ്ടെന്ന് വെച്ചു

മുനീർ കൗൺസിലർ സ്ഥാനവും രാജിവെച്ച് മടങ്ങുമ്പോൾ നഗരസഭ ഓഫീസിൽ കൂട്ടക്കരച്ചിലായിരുന്നു. സ്ത്രീകളടക്കമുള്ള കൗൺസിലർമാരാണ് കണ്ണീർ പൊഴിച്ചത്. ജനുവരി 15 നകം രാജിവെക്കണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോർഡ് നിർദേശിച്ചതെങ്കിലും സെക്രടറി സ്ഥലത്തില്ലെന്ന കാരണത്താൽ രണ്ട് ദിവസം രാജി നീട്ടിക്കൊണ്ട് പോവുകയായിരുന്നു.



പലരോടും പല രീതിയിലാണ് മുനീർ രാജി സംബന്ധിച്ച് പ്രതികരിച്ചത്. നാടകീയ നീക്കങ്ങളും ഇതിനിടയിൽ അരങ്ങേറിയിരുന്നു. സംസ്ഥാന ജെനറൽ സെക്രടറി പി എം എ സലാം കീഴ്ഘടകങ്ങൾക്ക് നൽകിയ സർകുലർ ചൂണ്ടിക്കാട്ടി ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അധികാര സ്ഥാനത്ത് തുടരാൻ മുനീർ ശ്രമം നടത്തിയെങ്കിലും സർകുലർ മുമ്പുണ്ടാക്കിയ കരാറിന് ബാധകമല്ലന്നും തദ്ദേശ സ്ഥാപങ്ങളിൽ കമിറ്റി ഇടപെട്ട് പുതിയ മാറ്റമൊന്നും വരുത്താൻ പാടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നാണ് നേതൃത്വം വിശദീകരിച്ചത്.

മുനീറിനോട് ചെയർമാൻ സ്ഥാനത്തോടൊപ്പം കൗൺസിലർ സ്ഥാനവും രാജിവെക്കാൻ മുസ്ലിം ലീഗ് വാർഡ് കമിറ്റി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ചെയർമാൻ സ്ഥാനം രാജിവെച്ചതെന്നാണ് അദ്ദേഹം അടുത്ത വൃത്തങ്ങളോട് പ്രതികരിച്ചത്. എല്ലാവരോടും സ്നേഹം പങ്കിട്ടാണ് മുനീർ നഗരസഭയുടെ പടിയിറങ്ങിയത്.

Resigned | ഒടുവിൽ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീർ രാജിവച്ചു; ഒപ്പം കൗൺസിലർ സ്ഥാനവും വേണ്ടെന്ന് വെച്ചു

Keywords: News, Kerala, Kasaragod, Muslim League, Municipality Chairman, Malayalam News, Resignation, Kasaragod Municipality Chairman Adv VM Muneer resigned.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia