ആറു വര്‍ഷത്തിനിടെ എഴുതിയ 50 പി എസ് സി പരീക്ഷകളിലും റാങ്ക്; റാങ്ക് ലിസ്റ്റുകളിലെ രാജകുമാരനായി കാസര്‍കോട് ജയില്‍ സൂപ്രണ്ട് മന്‍സൂര്‍ അലി
Nov 5, 2018, 22:25 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2018) ആറു വര്‍ഷത്തിനുള്ളില്‍ എഴുതിയ 50 പിഎസ്സി പരീക്ഷകളിലും റാങ്ക് ലിസ്റ്റ്. കാസര്‍കോട് ജയില്‍ സൂപ്രണ്ട് മന്‍സൂര്‍ അലി റാങ്കുകളുടെ രാജകുമാരനായിരിക്കുകയാണ്. 19-ാം വയസില്‍ ആദ്യമായി പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ കയറിയതാണ് പാലക്കാട് എടത്തനാട് കാപ്പുങ്ങല്‍ മന്‍സൂറലി എന്ന 31 കാരന്‍. ഒരു കോച്ചിംഗിന് പോലും പോകാതെയാണ് മന്‍സൂര്‍ ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ഇപ്പോള്‍ കാസര്‍കോട് സബ്ബ് ജയില്‍ സൂപ്രണ്ടാണ് ഈ മിടുക്കന്‍.
പഠനം കഴിഞ്ഞ ഉടന്‍ പിഎസ്സി കോച്ചിങ്ങിനായി പായുന്ന ചെറുപ്പക്കാര്‍ക്ക് അപവാദം കൂടിയാണ് മന്‍സൂറലി. തന്റെ അനുഭവസമ്പത്ത് യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കാന്‍ മന്‍സൂറലി 'പിഎസ്സി ത്രില്ലര്‍'എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. ലക്ഷത്തിലേറെ പേരാണ് ഈ ഗ്രൂപ്പിനെ പിന്തുടരുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ഉമ്മ ആയിശയും ഉപ്പ മുഹമ്മദ് കുട്ടിയും മണ്‍സൂറിനെ വിട്ട് പിരിഞ്ഞു. ഇതോടെ ഒരു ജോലി മന്‍സൂറിന് അനിവാര്യമായതോടെയാണ് പിഎസ്സി പഠനം ആരംഭിച്ചത്. അങ്ങനെയാണ് ഡിഗ്രി പഠനത്തിനിടയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ വന്നത്.
ട്രെയിനിംഗിന് ചേര്‍ന്നെങ്കിലും അഞ്ച് മാസത്തിന് ശേഷം അതുപേക്ഷിച്ച് ഉയര്‍ന്ന ജോലിക്കായുള്ള പരിശീലനം തുടര്‍ന്നു. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ബിഎഡും നേടിയ മന്‍സൂറലി നെറ്റ്, സെറ്റ്, ടെറ്റ് എന്നിവയും കരസ്ഥമാക്കി താന്‍ പഠിച്ച നെന്മാറ എന്‍എസ്എസ് കോളേജില്‍ രണ്ട് വര്‍ഷം ഗസ്റ്റ് ലക്ചററായി.
ഇതിനിടെ തന്നെ നിരവധി റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടി. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് പരീക്ഷയില്‍ രണ്ടാംറാങ്കും പോലീസ് സബ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, ആംഡ് സബ് ഇന്‍സ്പെക്ടര്‍ എന്നിവയില്‍ മൂന്നാം റാങ്കും വന്നതോടെ ഏത് ജോലിക്ക് പോവണമെന്ന് ആശയക്കുഴപ്പത്തിലായി. ഒടുവിലാണ് രണ്ടാം റാങ്ക് കിട്ടിയ അസി. ജയില്‍ സൂപ്രണ്ട് ജോലി സ്വീകരിച്ചത്. പാലക്കാട് സ്പെഷ്യല്‍ സബ് ജയിലില്‍ അസിസ്റ്റന്റ് ജയിലറായി ആദ്യ നിയമനം. പിന്നെ കാക്കി അഴിച്ചില്ല. അടുത്തിടെയാണ് ഉദ്യോഗക്കയറ്റം ലഭിച്ച് കാസര്‍കോട് ജയില്‍ സൂപ്രണ്ടായി എത്തിയത്. എന്നിട്ടും തന്റെ പിഎസ്സി പരീക്ഷാന്വേഷണങ്ങള്‍ തുടരുന്ന മന്‍സൂര്‍ അതിലെല്ലാം ജയിച്ചു കയറുകയാണ്.
കോളേജ് കാലത്ത് 12 കിലോമീറ്റര്‍ മാരത്തോണില്‍ കലിക്കറ്റ് സര്‍വകലാശാലയ്ക്ക് വേണ്ടി ദേശീയ തലത്തില്‍ വെങ്കലമെഡലും സംസ്ഥാന തലത്തില്‍ രണ്ട് തവണ സ്വര്‍ണമെഡലും നേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, PSC, Rank, News, Top-Headlines, Jail Superintend, Kasaragod Jail Superintend Mansoor Ali got rank in 50 PSC Exams