city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Alumni Meet | കാസർകോട് ഗവ. കോളജിലെ പൂർവ വിദ്യാർഥികളെല്ലാം ഒത്തുചേരുന്നു; 'കിനാവിലെ ജി സി കെ' 2024 ജനുവരി 28ന്

കാസർകോട്: (KasargodVartha) കാസർകോട് ഗവ. കോളജിലെ പൂർവ വിദ്യാർഥികളുടെ ഏറ്റവും വലിയ കൂടിച്ചേരൽ 'കിനാവിലെ ജി സി കെ' എന്ന പേരിൽ 2024 ജനുവരി 28ന് കോളജ് കാംപസിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എംഎസ്എഫ് ആലുംനി കമിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം വെള്ളിയാഴ്ച ദുബൈയിൽ നടക്കും.

Alumni Meet | കാസർകോട് ഗവ. കോളജിലെ പൂർവ വിദ്യാർഥികളെല്ലാം ഒത്തുചേരുന്നു; 'കിനാവിലെ ജി സി കെ' 2024 ജനുവരി 28ന്

ദുബൈ പേൾ ക്രീക് ഹോടെലിൽ നടക്കുന്ന പ്രചാരണ പരിപാടിയോടനുബന്ധിച്ച് ഗൾഫിലെ പൂർവ വിദ്യാർഥികളുടെ സംഗമവും സംഘടിപ്പിച്ചു. ഗ്രാൻഡ് ആലുംനി മീറ്റിന്റെ ഭാഗമായി നിരവധി പ്രചാരണ പരിപാടികളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞ മാസം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചത്.

കോളജിന്റെ തുടക്കം മുതൽ ഇതുവരെ പഠിച്ചിറങ്ങിയ വിദ്യാർഥികളാണ് ഗ്രാൻഡ് ആലുംനി മീറ്റിൽ പങ്കെടുക്കുന്നത്. കോളജിൽ പഠിച്ച് വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾ, അധ്യാപകർ തുടങ്ങിയവർ ഗ്രാൻഡ് ആലുംനിയുടെ ഭാഗമാവും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. രജിസ്ട്രേഷൻ നടപടി കൾ ഉടൻ ആരംഭിക്കും.

ദിവസം മുഴുവൻ നീളുന്ന പരിപാടിയിൽ മുൻ അധ്യപകരെ ആദരിക്കൽ, ഗാനസന്ധ്യ ഉൾപെടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ, ഹാരിസ് ചൂരി, അസീസ് കളത്തൂർ, സഹീർ ആസിഫ്, ത്വാഹ തങ്ങൾ ചേരൂർ, അബി ചളിയങ്കോട് എന്നിവർ പങ്കെടുത്തു
 
Keywords: News, Kerala, Kasaragod, Media Conference, Alumni Meet, Kasaragod Govt College, Kasaragod Govt College Alumni Meet on January 28, 2024
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia