Candidate | മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ രാജിവെച്ച 24-ാം വാര്‍ഡില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുൻ കൗൺസിലർ രംഗത്ത്
Jan 30, 2024, 13:41 IST
കാസര്‍കോട്: (KasargodVartha) മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ രാജിവെച്ച 24-ാം വാര്‍ഡായ ഖാസിലൈനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പൊതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ നഗരസഭാ കൗണ്‍സിലർ രംഗത്ത്. മുന്‍ ലീഗ് പ്രവർത്തകൻ കൂടിയായ കംപ്യൂടര്‍ മൊയ്തീന്‍ ആണ് സ്ഥാനാര്‍ഥിയായി രംഗത്ത് വന്നത്. വാര്‍ഡിലെ മുസ്ലിം ലീഗിലെ ഒരു വിഭാഗം കംപ്യൂടര്‍ മൊയ്തീനെ പിന്തുണക്കുന്നുണ്ടെന്നാണ് പറയുന്നത്.
എഴുന്നൂറോളം വോടര്‍മാരുള്ള ഈ വാര്‍ഡില്‍ കഴിഞ്ഞ തവണ അഡ്വ. വി എം മുനീര്‍ 123 വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്വതന്ത്രസ്ഥാനാര്‍ഥിയായ അബ്ദുര്‍ റഹ്മാനായിരുന്നു മുനീറിന്റെ എതിരാളി. അബ്ദുര്‍ റഹ്മാന്‍ 199 വോട് പിടിച്ചിരുന്നു. സിപിഎം, ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ അബ്ദുര്‍ റഹ്മാന് പിന്തുണ നല്‍കിയിരുന്നു.
മുസ്ലിം ലീഗിന്റെ മറ്റൊരു ശക്തികേന്ദ്രമായ ഹൊന്നമൂല വാര്‍ഡില്‍ 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച കംപ്യൂടര്‍ മൊയ്തീന്‍ അട്ടിമറി വിജയം നേടിയിരുന്നു. ഇതുപോലുള്ള വിജയം ആവര്‍ത്തിക്കാനാണ് മൊയ്തീന്‍ ഇത്തവണ മുനീര്‍ രാജിവെച്ച ഖാസിലൈന്‍ വാര്‍ഡില്‍ ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മുസ്ലീം ലീഗിലെ ഒരു വിഭാഗം മൊയ്തീനെ സ്വതന്ത്ര്യസ്ഥാനാര്‍ഥിയാക്കി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
വാര്‍ഡിലെ നിരവധി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മത്സരിക്കുന്ന കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ലെന്നും മൊയ്തീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സജീവ പൊതുപ്രവര്‍ത്തകനായ മൊയ്തീന് മണ്ഡലത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ പിന്തുണ നല്‍കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സിപിഎമിന് ഇവിടെ പറയത്തക്ക പ്രവര്‍ത്തകര്‍ ഒന്നുമില്ല.
ലീഗ് വിതമരുടെ പിന്തുണയാണ് മൊയ്തീന്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ മുനീറിനെ ചെയര്‍മാന്‍ പദവിയില്‍ നിന്നും മാറ്റുന്നതിനെതിരെ വാര്‍ഡിലെ ഒരു വിഭാഗം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. വാര്‍ഡ് ജെനറല്‍ സെക്രടറി അടക്കമുള്ളവര്‍ സ്ഥാനങ്ങൾ രാജിവെക്കുകയും ചെയ്തിരുന്നു.