city-gold-ad-for-blogger

കാഴ്ചകളുടെ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത് കാസര്‍കോട് ചലച്ചിത്ര മേള സമാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 31.12.2019) കാഴ്ചകളുടെ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത് രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച ചലച്ചിത്ര മേള. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് പ്രതിനിധികളെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ ലഹരിയില്‍ എത്തിക്കുന്ന കലാവിരുന്നുകളാണ് ഫെസ്റ്റിവല്‍ നഗരിയില്‍ ഒരുക്കിയത്.

കാഴ്ചകളുടെ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത് കാസര്‍കോട് ചലച്ചിത്ര മേള സമാപിച്ചു

രാജ്യത്തെ സമരങ്ങളോട് ഐക്യപ്പെട്ടുകൊണ്ടാണ് മേള സംഘടിപ്പിച്ചത്. ഷോര്‍ട്ട് മൂവി മത്സര വിഭാഗത്തില്‍ 'വേലി' ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുത്തു. 'ഭൂമി' രണ്ടാമത്തെ ചിത്രമായും 'അതിര്' മൂന്നാമത്തെ ചിത്രമായും തെരെഞ്ഞെടുത്തു. ജൂറി അംഗങ്ങളായ സംവിധായകര്‍ ജിയോ ബേബി, അനുരാജ് മനോഹര്‍ എന്നിവര്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഏറ്റവും മികച്ച ചിത്രത്തിന് അമ്പതിനായിരവും രണ്ടും മൂന്നും ചിത്രങ്ങള്‍ക്ക് ഇരുപതിനായിരവും പതിനായിരം രൂപയും യഥാക്രമം നല്‍കി.

കാഴ്ചകളുടെ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത് കാസര്‍കോട് ചലച്ചിത്ര മേള സമാപിച്ചു

മത്സരത്തിനെത്തിയ ചിത്രങ്ങളില്‍ തെരഞ്ഞെടുത്ത മികച്ച 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര മേള സംവിധായകന്‍ ശരീഫ് ഈസയാണ് ഉദ്ഘാടനം ചെയ്തത്. 'കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍, സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ്, പത്മിനി, ലിറ്റില്‍ ഫോറസ്റ്റ്, കുഞ്ഞു ദൈവം, ഒരു രാത്രി ഒരു പകല്‍, താന്ന, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്' എന്നീ ചിത്രങ്ങളാണ് മൂന്ന് ദിവസങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു, പ്രതാപ് ജോസഫ്, അനുചന്ദ്ര തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

കാഴ്ചകളുടെ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത് കാസര്‍കോട് ചലച്ചിത്ര മേള സമാപിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Top-Headlines, Film, Festival, Short-filim, District Collector, Kasaragod Film Festival concluded

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia