Championship | കരാടെ ചാംപ്യൻഷിപ് ഒക്ടോബർ 22ന് കാസർകോട് മുൻസിപൽ കോൺഫറൻസ് ഹോളിൽ
Oct 20, 2023, 15:49 IST
കാസർകോട്: (Kasargodvartha) പതിനൊന്നാമത് ജില്ലാ കരാടെ ചാംപ്യൻഷിപ് ഒക്ടോബർ 22ന് മുൻസിപൽ കോൺഫറൻസ് ഹോളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നുള്ള പ്രതിഭകൾ വിവിധ വിഭാഗങ്ങളിൽ മത്സരിക്കും. മത്സരങ്ങൾ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ . വി എം മുനീർ മുഖ്യാതിഥിയാകും.
വാർത്താസമ്മേളനത്തിൽ സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, സെക്രടറി ഷാജു മാധവൻ, ഹംസ കോളിയാട്, അബ്ദുർ റശീദ് ഉമർ എന്നിവർ സംബന്ധിച്ചു.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ നവംബർ 10,11 തീയതികളിൽ കോഴിക്കോട് കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കരാടെ കേരള അസോസിയേഷൻ (KKA) സംസ്ഥാന ചാംപ്യൻഷിപിൽ മത്സരിക്കും. കരാട്ടെ ഇൻഡ്യ ഓർഗനൈസേഷൻ (KIO) ദേശീയ മത്സരങ്ങൾ ഡിസംബറിൽ ഡെറാഡൂണിൽ നടക്കും. ഇതിൽ നിന്നും ഒന്നാം സ്ഥാനം നേടുന്നവർ ഇൻഡ്യൻ ടീമിനെ പ്രതിനിധീകരിച്ച് വേൾഡ് കരാടെ ഫെഡറേഷന്റെ (WKF) ലോക ചാംപ്യൻഷിപിൽ മത്സരിക്കും .
വാർത്താസമ്മേളനത്തിൽ സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, സെക്രടറി ഷാജു മാധവൻ, ഹംസ കോളിയാട്, അബ്ദുർ റശീദ് ഉമർ എന്നിവർ സംബന്ധിച്ചു.
Keywords: Karate, Sports, Press Meet, Kasaragod, Muncipal, Championship, Karate Championship on October 22 at Kasaragod Municipal Conference Hall.







