Remanded | 9 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതി; പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു
തലശ്ശേരി: (www.kasargodvartha.com) ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്‍പത് വയസുകാരനെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ തലശ്ശേരി പോക്സോ കോടതി റിമാന്‍ഡ് ചെയ്തു.
ഇരിക്കൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ യുവാവും പെരുവളത്ത് പറമ്പിലെ അമീന്‍ ക്വാര്‍ടേഴ്സിലെ താമസക്കാരനുമായ നാജി മന്‍സൂറിനെ (24) ആണ് ഇരിക്കൂര്‍ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇരിക്കൂറില്‍ നിന്നും അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. ഇരയായ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: Kannur News, Thalassery News, Youth, Remanded, POCSO, Case, Accused, Minor Boy, News, Kerala, Kerala-News, Kannur-News, Top-Headlines, Kannur: Youth remanded for assaulting minor boy.